ആപ്പ്ജില്ല

രാഷ്ട്രപതി തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ്സിനെ ഞെട്ടിച്ച്‌ വോട്ടു ചോര്‍ച്ച

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സ്വന്തം പാര്‍ട്ടി സ്ഥാനാര്‍ത്ഥി മീരാകുമാറിന് പകരം എന്‍ഡിഎ മുന്നണി സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിന് മൂന്നു സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് എംഎല്‍എമാരുടെ ക്രോസ് വോട്ട്

TNN 20 Jul 2017, 6:40 pm
ന്യൂഡൽഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സ്വന്തം പാര്‍ട്ടി സ്ഥാനാര്‍ത്ഥി മീരാകുമാറിന് പകരം എന്‍ഡിഎ മുന്നണി സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിന് മൂന്നു സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് എംഎല്‍എമാരുടെ ക്രോസ് വോട്ട്. കോവിന്ദിനു മുന്നണിക്കു പുറത്തു നിന്നും പിന്തുണ ലഭിച്ചിരുന്നു.
Samayam Malayalam presidential election 2017 congress shocked in cross voters
രാഷ്ട്രപതി തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ്സിനെ ഞെട്ടിച്ച്‌ വോട്ടു ചോര്‍ച്ച


മീരാകുമാറിന്റെ സ്വന്തം സംസ്ഥാനമായ ബിഹാറില്‍ നിന്നടക്കം മൂന്നു സംസ്ഥാനങ്ങളിലെ ഏതാനും എംഎല്‍എമാരാണ് രാംനാഥ് കോവിന്ദിന് വോട്ട് ചെയ്തത്. ഈ ക്രോസ് വോട്ടുകള്‍ എന്തായാലും ഇനിയുള്ള ദിവസങ്ങളില്‍ കോണ്‍ഗ്രസ് ക്യാമ്പില്‍ ചര്‍ച്ചയാകും. ഗുജറാത്തിലും, ഗോവയിലും കോണ്‍ഗ്രസിന് വോട്ടു ചോര്‍ച്ചയുണ്ടായി. ഗുജറാത്തില്‍ 60 ല്‍ 49 പേരുടെയും ഗോവയില്‍ 17 എംഎല്‍എമാരില്‍ 11 പേരുടെയും പിന്തുണയാണ് മീരാ കുമാറിന് ലഭിച്ചത്. കോണ്‍ഗ്രസ് ദേശീയതലത്തിലാണ് പ്രവര്‍ത്തനമെങ്കിലും ബിഹാര്‍ സ്വദേശിയാണ് മീരാകുമാര്‍. മീരാകുമാര്‍ മുന്‍ ലോക്‌സഭാ സ്പീക്കറാണ്.

പഞ്ചാബില്‍ നേരത്തെ തന്നെ ആം ആദ്മി കോണ്‍ഗ്രസിനെ പിന്തുണയ്ക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. ഗോവയില്‍ ബിജെപിക്കെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നുവെങ്കിലും കോവിന്ദിനനകൂലമായി വോട്ട് മറിഞ്ഞത് കോണ്‍ഗ്രസിനെ ഞെട്ടിച്ചു. ഗോവയില്‍ ആറു പേരുടെ വോട്ടാണ് കോവിന്ദിനനകൂലമായി മറിഞ്ഞത്. ഗുജറാത്തില്‍ 11 പേരാണ് ക്രോസ് വോട്ടിങ്ങ് നടന്നത്. അതേസമയം 21 എംപി മാരുടെ വോട്ട് അസാധുവായതും ശ്രദ്ധേയമായി.


Presidential election: Cross voting in Punjab, Haryana and bihar may upset Congress

Presidential Election 2017: cross voting by AAP and Congress MLAs in Punjab and Haryana respectively may upset congress

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്