ആപ്പ്ജില്ല

രാഷ്ട്രപതി തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു

പ്രധാന മന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും വോട്ട് രേഖപ്പെടുത്തി

TNN 17 Jul 2017, 12:53 pm
ന്യൂഡല്‍ഹി: രാജ്യത്തിന്‍റെ 14ാം രാഷ്ട്രപതിയെ തെരഞ്ഞെടുക്കാനുള്ള വോട്ടിങ് തുടങ്ങി. പാര്‍ലമെന്‍റിലും സംസ്ഥാന നിയമസഭകളിലുമായാണ് വോട്ടിങ് നടക്കുന്നത്. വൈകീട്ട് 5 വരെയാണ് വോട്ടിങ് നടക്കുക.
Samayam Malayalam presidential election 2017 underway
രാഷ്ട്രപതി തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു


എംപിമാരും എംഎല്‍എമാരും ഉള്‍പ്പെടെ 4,852 പേരാണ് വോട്ട് ചെയ്യാനുള്ളത്. എല്ലാവര്‍ക്കുംകൂടിയുള്ള വോട്ടുകളുടെ ആകെ മൂല്യം 1098903 ആണ്. പാര്‍ലമെന്‍റിലും സംസ്ഥാന നിയമസഭകളിലുമായി 32 പോളിങ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിട്ടുള്ളത്.

14 രാജ്യസഭാ എംപിമാര്‍ക്കും 41ലോക്സഭാ എംപിമാര്‍ക്കും സംസ്ഥാന നിയമസഭകളില്‍ വോട്ട് ചെയ്യാനുള്ള അനുവാദം തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുണ്ട്. 5 എംഎല്‍എമാരെ പാര്‍ലമെന്‍റില്‍ വോട്ട് ചെയ്യാന്‍ അനുവദിക്കും. നാല് എംഎല്‍എമാര്‍ക്ക് മറ്റ് സംസ്ഥാന തലസ്ഥാനങ്ങളില്‍ വോട്ട് ചെയ്യാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വോട്ട് ചെയ്യുന്ന എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും പോളിങ് സ്റ്റേഷനിലേക്ക് പേന കൊണ്ടുപോകാന്‍ അനുവാദമില്ല. പകരം വോട്ട് രേഖപ്പെടുത്താനായി പ്രത്യേക മാര്‍ക്കര്‍ നല്‍കും. പ്രധാന മന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും പാര്‍ലമെന്‍റില്‍ വോട്ട് രേഖപ്പെടുത്തി.

Presidential election 2017 underway

MPs and MLAs are voting today to elect the President of India.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്