ആപ്പ്ജില്ല

ഉത്തരാഖണ്ഡിലെ വിശ്വാസവോട്ടെടുപ്പ് റദ്ദാക്കി

ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണത്തിനെതിരായ ഹൈക്കോടതി ഉത്തരവില്‍ സ്റ്റേ തുടരുമെന്ന്

TNN 27 Apr 2016, 8:17 pm
ന്യൂഡൽഹി: ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണത്തിനെതിരായ ഹൈക്കോടതി ഉത്തരവില്‍ സ്റ്റേ തുടരുമെന്ന് സുപ്രിംകോടതി. സംസ്ഥാനത്തെ രാഷ്ട്രപതി ഭരണം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം പൂര്‍ത്തിയാകാഞ്ഞതിനെ തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് അടുത്ത മാസം മൂന്നിലേക്ക് മാറ്റി.
Samayam Malayalam presidents rule in uttarakhand to continue rules supreme court
ഉത്തരാഖണ്ഡിലെ വിശ്വാസവോട്ടെടുപ്പ് റദ്ദാക്കി


അതേസമയം ഈ മാസം 29ന് നടക്കാനിരുന്ന വിശ്വാസവോട്ടെടുപ്പ് കോടതി റദ്ദാക്കി. ഹരീഷ് റാവത്ത് സര്‍ക്കാരിനോട് 29ന് വിശ്വാസവോട്ട് തേടാനായിരുന്നു ഹൈക്കോടതി ഉത്തരവിട്ടിരുന്നത്.

വിഷയത്തില്‍ കേന്ദ്ര സ‍ർക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം കേൾക്കേണ്ടി വന്നു. സഭയില്‍ വിശ്വാസവോട്ട് തേടുന്നതിൽ കാലതാമസം വന്നാല്‍ അത് രാഷ്ട്രപതി ഭരണം ഏ‍ർപ്പെടുത്താന്‍ മതിയായ കാരണമാണോയെന്ന് കോടതി ചേദിച്ചു. സര്‍ക്കാരിന് ഭുരിപക്ഷം തെളിയിക്കാന്‍ എന്തുകൊണ്ട് അവസരം നല്‍കിയില്ലെന്നും കോടതി ചോദിച്ചു. കേസ് ഇനി ചൊവ്വാഴ്ച പരിഗണിക്കും. അതുവരെ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം തുടരും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്