ആപ്പ്ജില്ല

ദളിത് യുവാവിനെ തോളിലേറ്റി ക്ഷേത്രത്തിലെത്തി പൂജാരി

എല്ലാവരും തുല്യര്‍; ദളിത് യുവാവിനെ തോളിലേറ്റി ശ്രീകോവില്‍ കയറി പൂജാരി

Samayam Malayalam 17 Apr 2018, 1:29 pm
ജാതിമതിലുകള്‍ പൊളിച്ച് ദളിത് യുവാവിനെ തോളില്‍ എടുത്ത് ക്ഷേത്രത്തിന്‍റെ ശ്രീകോവിലില്‍ പ്രവേശിച്ച് ഒരു പൂജാരി. ഹൈദരബാദിലാണ് സംഭവം. ചില്‍കൂര്‍ ബാലാജി ക്ഷേത്രത്തിലെ പൂജാരി സി.എസ് രംഗരാജനാണ്, ആദിത്യ പരശ്രീ എന്ന യുവാവിനെ തോളിലെടുത്ത് ക്ഷേത്രത്തിലെ ധ്വജസ്‍തംഭത്തിന് അരികിലെത്തിയത്.
Samayam Malayalam മുനിവാഹന സേന
ഹൈദരബാദിൽ ദളിത് യുവാവിനെ തോളിലേറ്റി പൂജാരി


ദളിത് വിഭാഗത്തില്‍പ്പെടുന്ന ആദിത്യയുമായി ക്ഷേത്രത്തിലെത്തിയത് ജാതിമത ഭേദങ്ങള്‍ക്കപ്പുറം മനുഷ്യന്‍ ഒന്നാണെന്ന് ഓര്‍മ്മിപ്പിക്കാനാണെന്ന് രംഗരാജന്‍ പറഞ്ഞു. ഹൈദരബാദിലെ ജിയഗുഡയിലെ ശ്രീ രംഗനാഥ ക്ഷേത്രത്തിലായിരുന്നു ചടങ്ങ്.

സത്യത്തില്‍ പുരാതനമായ ഒരു ചടങ്ങിന്‍റെ പുനരാവിഷ്കാരമാണ് ഹൈദരബാദില്‍ നടന്നത്. 2700 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്നു എന്ന് വിശ്വസിക്കുന്ന -മുനി വാഹന സേവ- എന്ന ആചാരമാണിത്. ഹിന്ദു വിശ്വാസ പ്രകാരമുള്ള സനാതന ധര്‍മ്മവും തുല്യതയും ഉറപ്പിക്കുന്ന ചടങ്ങായിരുന്നു ഇത്.



രാജ്യത്തിന്‍റെ ഇപ്പോഴത്തെ അവസ്ഥയില്‍ ശാന്തതയും സമാധാനവും ഉറപ്പിക്കാന്‍ ഇത്തരം ചടങ്ങുകള്‍ക്ക് കഴിയുമെന്നാണ് രംഗരാജന്‍ പറയുന്നത്. ജനുവരിയില്‍ ഹൈദരബാദിലെ ഓസ്‍മാനിയ സര്‍വകലാശാലയില്‍ നടന്ന ഒരു സമ്മേളനത്തില്‍ രംഗരാജന്‍ പങ്കെടുത്തിരുന്നു. പിന്നോക്ക വിഭാഗങ്ങള്‍ക്ക് ക്ഷേത്രത്തിലേക്ക് പ്രവേശനം നിഷേധിക്കപ്പെടുന്നതിനെക്കുറിച്ച് അന്നാണ് കാര്യമായി ചിന്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.

നൂറ് കണക്കിന് ആളുകള്‍ രംഗരാജനെ പ്രോത്സാഹിപ്പിക്കാന്‍ എത്തിയിരുന്നു. തെലങ്കാന സര്‍ക്കാരിന്‍റെ പ്രത്യേക ക്ഷണിതാവും പരിപാടിയുടെ ഭാഗമായി.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്