ആപ്പ്ജില്ല

ഏഴു വയസുകാരിയെ ക്ഷേത്രത്തിനുള്ളിൽ പൂജാരി പീഡിപ്പിച്ചു

അന്വേഷിച്ചെത്തിയ പിതാവാണ് അബോധാവസ്ഥയിൽ ക്ഷേത്രത്തിനുള്ളിൽ കിടക്കുന്ന മകളെ കണ്ടെത്തിയത്

Samayam Malayalam 27 Apr 2018, 1:31 pm
അജ്‌മീർ: അജ്‌മീറിലെ കാളിചന്ദ് ഹനുമാൻ ക്ഷേത്രത്തിൽ പൂജാരി ഏഴു വയസുകാരിയെ പീഡിപ്പിച്ചു. 48കാരനായ പൂജാരി ശിവാനന്ദിനെ പോലീസ് കസ്റ്റഡിയിലെടുത്ത് പോക്‌സോ നിയമപ്രകാരം കേസെടുത്തു.
Samayam Malayalam rape


പശുക്കളെ ക്ഷേത്രത്തിന് സമീപം പുല്ലുതീറ്റിക്കാൻ കൊണ്ടുവന്ന പെൺകുട്ടിയെയാണ് പൂജാരി ആക്രമിച്ചത്. ക്ഷേത്രത്തിന് അടുത്തുള്ള കല്യാണപുര കുന്നിന് സമീപം പശുക്കളെയും കൊണ്ട് വന്ന കുട്ടിയെ നുണകൾ പറഞ്ഞ് ക്ഷേത്രത്തിനുള്ളിലേക്ക് കൊണ്ട് പോയി.

ഏറെ വൈകിയും കുട്ടിയെ കാണാതായതിനെ തുടർന്ന് അന്വേഷിച്ചെത്തിയ പിതാവാണ് അബോധാവസ്ഥയിൽ ക്ഷേത്രത്തിനുള്ളിൽ കിടക്കുന്ന മകളെ കണ്ടെത്തിയത്. ജമ്മു കശ്‌മീരിലെ കഠ്‍വയിൽ ഏഴു വയസുകാരിയെ ക്ഷേത്രത്തിനുള്ളിൽ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് ശേഷം പോക്‌സോ നിയമം കർശനമാക്കിയെങ്കിലും കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് കുറവില്ല എന്നാണ് അജ്‌മീർ സംഭവം സൂചിപ്പിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്