ആപ്പ്ജില്ല

ഞായറാഴ്ച രാവിലെ 7 മുതല്‍ രാത്രി 9 വരെ ആരും പുറത്തിറങ്ങരുത്։ ജനതാ കര്‍ഫ്യൂ നിര്‍ദ്ദേശിച്ച് പ്രധാനമന്ത്രി

മാർച്ച് 22 ഞായറാഴ്ച എല്ലാവരും വീട്ടിൽ നിന്നും പുറത്തിറങ്ങരുതെന്ന നിർദ്ദേശവുമായി പ്രധാനമന്ത്രി. കോറോണ വൈറസിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.

Samayam Malayalam 19 Mar 2020, 8:39 pm
ന്യൂഡല്‍ഹി։ കൊവിഡ് നിയന്ത്രണത്തിന് ജനതാ കര്‍ഫ്യൂ നിര്‍ദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഞായറാഴ്ച രാവിലെ ഏഴ് മണി മുതല്‍ രാത്രി 9 വരെ പുറത്തിറങ്ങരുടെന്നാണ് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചത്. ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങള്‍ ഏര്‍പ്പെടുത്തുന്ന കര്‍ഫ്യുവാണിത്.
Samayam Malayalam Narendra Modi
പ്രാധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും


ലോകമഹായുദ്ധക്കാലത്ത് പോലും ബാധിക്കാത്ത തരം പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്ന് പോകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മാനവരാശിക്ക് മുഴുവനും പ്രതിസന്ധിയിലായിരിക്കുന്ന സന്ദര്‍ഭമാണിത്. കഴിഞ്ഞ രണ്ട് മാസക്കാലമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈറസ് വ്യാപനത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ നമ്മള്‍ വീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

Also Read : ഇന്ന് രാത്രി മുതൽ ലോക് ഡൗണോ? മോദിയുടെ അഭിസംബോധന, വ്യക്തതയുമായി സർക്കാർ

സർക്കാർ നിർദ്ദേശിക്കുന്ന ഇക്കാര്യങ്ങളിൽ ആരും അലസത കാണിക്കുവാന്‍ പാടില്ല. ഒരു പൗരന്‍ പോലും ലാഘവത്തോടെ കൊവിഡ് ഭീതിയെ കാണരുത്. ലോകം ആകെ പ്രതിസന്ധിയിലായ സന്ദർഭമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു.

130 കോടി ജനങ്ങളുടെ കുറച്ച് ദിവസങ്ങള്‍ രാജ്യത്തിന് നല്‍കണം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നമ്മള്‍ സുരക്ഷിതരാണ് എന്ന് തോന്നിയിരുന്നെങ്കിലും അത് ഒരു തെറ്റിധാരണ മാത്രമാണ്. അതിനാല്‍ എല്ലാ ഇന്ത്യാക്കാരും ജാഗ്രത പാലിക്കണം.

ഇന്ത്യയെപ്പോലെ ഉയര്‍ന്ന ജനസംഘ്യയുള്ള ഒരു വികസ്വര രാജ്യത്ത് കൊറോണ വൈറസ് ഉയര്‍ത്തുന്നത് വലിയൊരു വെല്ലുവിളിയാണ്.

ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ കൊറോണ വൈറസ് ബാധിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ച് വരികയാണ്. ചില രാജ്യങ്ങളില്‍ വ്യാപനം ആരംഭിച്ച് ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ കുതിച്ച് ഉയരുകയാണ്. ഈ മഹാമാരി പരക്കുന്നതില്‍ ഇന്ത്യയും ആശങ്കയോടെയാണ് നോക്കി കാണുന്നത്. നമ്മള്‍ സ്വയം രോഗം വരാതെ നോക്കുകയും മറ്റുള്ളവര്‍ക്ക് രോഗം പകരാതെ നോക്കുകയും വേണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഒരു മാസം ആശുപത്രികളിലെ തിരക്ക് ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ മാറ്റി വയ്ക്കാന്‍ തയ്യാറാകണം. അറുപത് വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ വീടിന് പുറത്തിറങ്ങരുത് എന്നും അദ്ദേഹം പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്