ആപ്പ്ജില്ല

ചൈനീസ് പ്രസിഡന്റിന് മോദിയുടെ വിരുന്ന്; വിഭവങ്ങളിൽ ഒന്നാമൻ മലബാർ സ്റ്റൈൽ കദളി ചെമ്മീൻ

അയൽ രാജ്യത്തെ പ്രസിഡന്റിന് വിഭവ സമൃദ്ധമായ വിരുന്നാണ് മോദി ഒരുക്കിയത്. വിഭവങ്ങളിൽ പ്രധാനി മലബാർ കദളി ചെമ്മീൻ കറിതന്നെ. നാളെയാണ് ഇരു നേതാക്കളും തമ്മിലുള്ള ചർച്ച നടക്കുക.

Samayam Malayalam 11 Oct 2019, 11:45 pm

ഹൈലൈറ്റ്:

  • ഇരു നേതാക്കളും മഹാബലിപുരം സന്ദർശിച്ചു
  • ഷി ജിങ്പിങ്ങിനെ സ്വീകരിക്കാൻ മോദിയെത്തിയത് തമിഴ് സ്റ്റൈലിലുള്ള വസ്ത്രം ധരിച്ച്
  • രണ്ടാമത്തെ അനൗദ്യോഗിക ഉച്ചകോടിയാണ് നാളെ നടക്കാനിരിക്കുന്നത്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam modi and xi
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങിനൊരുക്കിയ വരുന്നിലെ വിഭവങ്ങളുടെ പട്ടികയിൽ ഒന്നാമത് മലബാർ സ്റ്റൈൽ കദളി ചെമ്മീൻ കറി. മട്ടൻ ഉലർത്തിയതും, മട്ടൻ ബിരിയാണിയുമൊക്കെ അടങ്ങിയ വിഭവ സമൃദ്ധമായ വിരുന്നാണ് മോദി ചൈനീസ് പ്രസിഡന്റിനായി ഒരുക്കിയിരിക്കുന്നത്.
ഇന്ത്യ- ചൈന അനൗദ്യോഗിക ഉച്ചകോടിക്കായി മഹാബലിപുരത്തെത്തിയ ഷീ ജിൻപിങ്ങിനെ സ്വീകരിക്കാൻ തമിഴ് സ്റ്റൈലിൽ കറുത്ത കരയുള്ള മുണ്ടും വെള്ള ഷർട്ടും ഷാളുമിട്ടാണ് മോദി എത്തിയത്. സാധാരണ വേഷത്തിനു വിപരീതമായി തമിഴ് സ്റ്റൈലിലെത്തിയ മോദിയുടെ ചിത്രങ്ങൾ ഇതിനോടകം വൈറലാണ്.

Also read: ചൈനീസ് പ്രസിഡണ്ടിനെ സ്വീകരിക്കാൻ തമിഴ് സ്റ്റൈലിൽ മുണ്ടുടുത്ത് ഷാളുമിട്ട് മോദി

മഹാബരിപുരത്തെ പ്രധാന നിർമ്മിതികളായ പഞ്ചരഥങ്ങൾ, ഷോർ ടെമ്പിൾ, അർജുന ഗുഹ തുടങ്ങിയ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ ഇരു നേതാക്കളും സന്ദർശിച്ചു. പല്ലവ രാജാക്കന്മാരാണ് ഇവിടുത്തെ നിർമ്മിതികൾക്കു പിന്നിൽ. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലുൾപ്പെട്ട സ്ഥലമാണ് മഹാബലിപുരം. നാളെയാണ് ഇരു നേതാക്കളും തമ്മിൽ ചർച്ച നടക്കുക. മഹാബലിപുരത്തെ താജ് ഫിഷെര്‍മെന്‍സ് കോവ് റിസോര്‍ട്ടിലാണ് ചര്‍ച്ച.

മോദിയും ചൈനീസ് പ്രസിഡണ്ടും തമ്മിലുള്ള രണ്ടാമത്തെ അനൗദ്യോഗിക ഉച്ചകോടിയാണ് നടക്കാനിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്