ആപ്പ്ജില്ല

കൊവിഡ് 19 പ്രതിസന്ധി കുടുംബങ്ങളെ ഒരുമിപ്പിച്ചു: പ്രധാനമന്ത്രി നരേന്ദ്ര മോദി

കൊവിഡ് 19 പ്രതിസന്ധി കുടുംബാംഗങ്ങളെ പരസ്പരം ചേര്‍ത്തു നിര്‍ത്തിയെന്നും അവര്‍ തമ്മിലുള്ള ബന്ധം വര്‍ധിച്ചെന്നും പ്രധാനമന്ത്രി പ്രഭാഷണത്തിൽ വ്യക്തമാക്കി.

Samayam Malayalam 27 Sept 2020, 3:46 pm
ന്യൂഡൽഹി: കൊവിഡ് 19 പ്രതിസന്ധി രാജ്യത്ത് കടുംബബന്ധങ്ങള്‍ ശക്തമാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിസന്ധികാലത്ത് കുടുംബാംഗങ്ങള്‍ തമ്മിലുള്ള ബന്ധം വര്‍ധിച്ചെന്നും അത് അവരെ ചേര്‍ത്തു നിര്‍ത്തിയെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം.
Samayam Malayalam modi migrants
ലോക്ക് ഡൗണിൽ തൊഴിൽ നഷ്ടപ്പെട്ട് നിരവധി കുടിയേറ്റ തൊഴിലാളികളാണ് വീടുകളിലേയ്ക്ക് മടങ്ങിയത്.


"കൊറോണ വൈറസ് പ്രതിസന്ധികാലം കുടുംബാംഗങ്ങള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ സഹായിച്ചു. അവരെ അത് കൂടുതൽ ചേര്‍ത്തു നിര്‍ത്തി." പ്രധാനമന്ത്രി പറഞ്ഞു. "മഹാമാരിയ്ക്കിടെ ലോകത്ത് പല തരത്തിലുള്ള മാറ്റങ്ങളാണ് ഉണ്ടാകുന്നത്. രണ്ടടി ദൂരം ഇന്ന് നിര്‍ബന്ധമായിരിക്കുന്നു. എന്നാൽ മഹാമാരിയുടെ സാഹചര്യം കുടുംബാംഗങ്ങളെ പരസ്പം അടുപ്പിച്ചു." പ്രധാനമന്ത്രി വ്യക്തമാക്കി. "വേരുറപ്പുള്ളവര്‍ എത്ര വലിയ കൊടുങ്കാറ്റിലും പിടിച്ചു നിൽക്കും" എന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ കര്‍ഷകര്‍ കൊവിഡ് 19 കാലത്ത് ഇതിന്‍റെ ജീവിക്കുന്ന ഉദാഹരണമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Also Read: മഹാരാഷ്ട്രയിൽ വീണ്ടും ബിജെപിയും ശിവസേനയും കൈ കോർക്കുമോ? ചർച്ചയായി നേതാക്കളുടെ കൂടിക്കാഴ്ച

സെപ്റ്റംബര്‍ മാസത്തെ അവസാന ഞായറാഴ്ച നടത്തിയ റേഡിയോ പ്രഭാഷണം കഥ പറച്ചിലിൻ്റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞുകൊണ്ടായിരുന്നു പ്രധാനമന്ത്രി ആരംഭിച്ചത്. ദിവസവും വീട്ടിൽ അൽപ്പസമയം കഥ പറയാനായി മാറ്റി വെക്കണമെന്നും അത് മികച്ച അനുഭവമായിരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് കഥ പറച്ചിൽ മേഖലയിൽ പ്രവര്‍ത്തിക്കുന്ന വിവിധ വ്യക്തികളുമായി പ്രധാനമന്ത്രി പരിപാടിയിൽ സംവദിച്ചു.

Also Read: ബെന്നി ബെഹനാന്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം രാജിവെച്ചു

പാര്‍ലമെന്‍്റ് പാസാക്കിയ കാര്‍ഷിക ബില്ലുകളെപ്പറ്റി പരാമര്‍ശിച്ച പ്രധാനമന്ത്രി ഇത് കര്‍ഷകര്‍ക്ക് കൂടുതൽ സ്വാതന്ത്ര്യം നല്‍കുമെന്ന് വ്യക്തമാക്കി. ആര്‍ക്കു വേണമെങ്കിലും വിളകള്‍ വിൽക്കാനുളള സ്വാതന്ത്ര്യമാണ് ബില്ലുകള്‍ നല്‍കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കോൺക്രാക്ട് ഫാമിങിന് ഉള്‍പ്പെടെ അനുമതി കൊടുക്കുന്ന ബില്ലുകള്‍ക്കതിരെ രാജ്യത്തെ കര്‍ഷക സംഘടനകള്‍ പ്രതിഷേധിക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ റേഡിയോ പ്രഭാഷണം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്