ആപ്പ്ജില്ല

കഠുവ സംഭവം പരിഷ്‌കൃത സമൂഹത്തിന് നാണക്കേട്; കുറ്റക്കാര്‍ രക്ഷപ്പെടില്ല: മോദി

പ്രധാനമന്ത്രി മോദി ഔദ്യോഗിക വസതിയില്‍ നിന്ന് മെട്രോ മാര്‍ഗ്ഗമാണ് അംബേദ്കര്‍ സ്മാരക ഉദ്ഘാടന വേദിയിലേക്ക് എത്തിയത്.

Samayam Malayalam 13 Apr 2018, 9:56 pm
ഡൽഹി: ജമ്മുവിലെ കഠ്‍വ ജില്ലയിൽ എട്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാന ഭംഗത്തിനിരയാക്കിയശേഷം തലയ്ക്കടിച്ചു കൊന്ന സംഭവം പരിഷ്‌കൃത സമൂഹത്തിന് നാണക്കേടാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കുറ്റക്കാര്‍ ആരു തന്നെ രക്ഷപ്പെടില്ലെന്നും പെണ്‍കുട്ടിക്കും കുടുംബത്തിനും അര്‍ഹമായ നീതി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഠുവ, ഉന്നാവ് സംഭവങ്ങളില്‍ ഈ ഉറപ്പാണ് തനിക്ക് രാജ്യത്തിന് നല്‍കാന്‍ കഴിയുന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു.
Samayam Malayalam കഠുവ സംഭവം പരിഷ്‌കൃത സമൂഹത്തിന് നാണക്കേട്; കുറ്റക്കാര്‍ രക്ഷപ്പെടില്ല:  മോദി
കഠുവ സംഭവം പരിഷ്‌കൃത സമൂഹത്തിന് നാണക്കേട്; കുറ്റക്കാര്‍ രക്ഷപ്പെടില്ല: മോദി


ഡല്‍ഹിയില്‍ അംബേദ്കര്‍ സ്മാരകം രാജ്യത്തിന് സമര്‍പ്പിച്ച് കൊണ്ട് സംസാരിക്കവേയാണ് മോദി ഇക്കാര്യങ്ങൾ പറഞ്ഞത്. കോണ്‍ഗ്രസ് അവരുടെ ശക്തിയെല്ലാം ഉപയോഗിച്ചത് രാജ്യ ചരിത്രത്തില്‍ നിന്ന് അംബേദ്കര്‍ എന്ന പേര് എടുത്തുകളായാനാണെന്ന് മോദി ആരോപിച്ചു. ഇനി അതല്ല, മറിച്ചാണെങ്കിൽ കോണ്‍ഗ്രസ് അംബേദ്കര്‍ സ്മാരകത്തിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അത് ജനങ്ങളുടെ മുന്നില്‍ വ്യക്തമാക്കണമെന്നും മോദി വെല്ലുവിളിച്ചു.

എന്‍.ഡി.എ ദളിത് വിഭാഗത്തിന് വേണ്ടി നിയമങ്ങള്‍ ശക്തമാക്കാൻ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നു. കണക്കുകൾ പരിശോധിച്ചാല്‍ ദളിതര്‍ക്കെതിരേയുള്ള കുറ്റകൃത്യങ്ങള്‍ കുറച്ചുകൊണ്ടുവരാന്‍ തന്നെയാണ് ഞങ്ങള്‍ ശ്രമിച്ചത് എന്നകാര്യം വ്യക്തമാകുമെന്നും മോദി ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി മോദി ഔദ്യോഗിക വസതിയില്‍ നിന്ന് മെട്രോ മാര്‍ഗ്ഗമാണ് അംബേദ്കര്‍ സ്മാരക ഉദ്ഘാടന വേദിയിലേക്ക് എത്തിയത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്