ആപ്പ്ജില്ല

ആർബിഐ പുതിയ 200 രൂപ നോട്ടുകളിറക്കുന്നു

എന്നാൽ പുതിയ 200 രൂപയുടെ അച്ചടിയാരംഭിച്ച കാര്യം ആർബിഐ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

TNN 29 Jun 2017, 12:30 pm
മുബൈ: റിസർവ് ബാങ്ക് പുതിയ 200 രൂപ നോട്ടുകൾ അടിച്ചിറക്കുന്നു. കുറഞ്ഞ മൂല്യമുള്ള നോട്ടുകളുടെ ക്ഷാമം പരിഹരിക്കുന്നതിനാണ് ആർബിഐയുടെ ഈ തീരുമാനം. മാർച്ചിൽ നടന്ന ആർബിഐ ബോർഡ് യോഗത്തിലാണ് ഇതു സംബന്ധിച്ചുള്ള ധാരണയിലെത്തിയത്. എന്നാൽ പുതിയ 200 രൂപയുടെ അച്ചടിയാരംഭിച്ച കാര്യം ആർബിഐ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
Samayam Malayalam printing of rs 200 currency notes begins
ആർബിഐ പുതിയ 200 രൂപ നോട്ടുകളിറക്കുന്നു


പഴയ 500 രൂപ, 1000രൂപ നോട്ടുകൾ കഴിഞ്ഞ നവംബറിലായിരുന്നു കേന്ദ്ര സർക്കാർ പിൻവലിച്ചത്. അതിനുശേഷമാണ് നിലവിലുള്ള 500 രൂപ നോട്ടും 1000 രൂപ നോട്ടും പുറത്തിറക്കിയത്. 2000 രൂപ നോട്ട് ഉപയോഗിച്ചുള്ള ഇടപാട് എളുപ്പമല്ലെന്ന പരാതിയെ തുടർന്നാണ് പുതിയ 200 രൂപ നോട്ടുകൾ എത്തുന്നത്.

പുതിയ 200 രൂപ നോട്ട് നിലവിൽ വരുന്നതോടുകൂടി ദൈനം ദിന പണമിടപാട് കുറച്ച്‌ കൂടി എളുപ്പമാകുമെന്നാണ് വിലയിരുത്തലുകൾ. കള്ള നോട്ടിനെ പ്രതിരോധിക്കാൻ ചില സുരക്ഷാസംവിധാനങ്ങളോടെ ആയിരിക്കും പുതിയ 200 രൂപ എത്തുക.

Printing of Rs 200 currency notes begins

India's re-monetisation exercise appears to be entering its final lap, with the central bank beginning to print bills of 200 rupees – perhaps for the first time – to help ease consumer transactions.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്