ആപ്പ്ജില്ല

അഴിമതിക്കാരുടെ ബുദ്ധിമുട്ട് 30 ന് ശേഷം വര്‍ദ്ധിക്കുമെന്ന് മോദി

സത്യസന്ധരല്ലാത്തവര്‍ ഇനിയും വളരെയധികം ബുദ്ധിമുട്ടേണ്ടി വരുമെന്നും മോദി മുംബൈയില്‍ പറഞ്ഞു

TNN 24 Dec 2016, 7:34 pm
മുംബൈ: സത്യസന്ധരല്ലാത്തവരും അഴിമതിക്കാരുമായ ഇന്ത്യക്കാരുടെ ബുദ്ധിമുട്ടുകള്‍ ഡിസംബര്‍ 30ന് ശേം വര്‍ദ്ധിക്കാനിരിക്കുന്നതേ ഉള്ളൂവെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. ഞങ്ങൾ ആവശ്യപ്പെട്ട 50 ദിവസത്തിനുശേഷം സത്യസന്ധരായ ജനങ്ങളുടെ ബുദ്ധിമുട്ട് കുറയും. എന്നാല്‍ സത്യസന്ധരല്ലാത്തവര്‍ ഇനിയും വളരെയധികം ബുദ്ധിമുട്ടേണ്ടി വരുമെന്നും മോദി മുംബൈയില്‍ പറഞ്ഞു.
Samayam Malayalam problems of dishonest people will rise after december 30 pm modi warns the corrupt
അഴിമതിക്കാരുടെ ബുദ്ധിമുട്ട് 30 ന് ശേഷം വര്‍ദ്ധിക്കുമെന്ന് മോദി


മുംബൈയിൽ രണ്ടു മെട്രോ റെയിൽ പദ്ധതികളുടെ ഉദ്ഘാടനത്തിനു ശേഷമുള്ള പ്രസംഗത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്. 500, 1000 രൂപ നോട്ടുകൾ അസാധുവാക്കിയ നടപടി കേന്ദ്രസർക്കാരിന്റെ ചരിത്രപരമായ തീരുമാനമായിരുന്നു. താന്‍ വാഗ്‍ദാനം ചെയ്തത് പോലെ കള്ളപ്പണത്തെ ഇല്ലാതാക്കാനുള്ള നടപടികള്‍ അധികാരത്തില്‍ വന്ന അന്നു മുതല്‍ പ്ലാന്‍ ചെയ്യുകയായിരുന്നു. നവംബര്‍ എട്ടിന് അത് നടപ്പിലാക്കിക്കൊണ്ട് പോരാട്ടം ആരംഭിച്ചതായും മോദി പറഞ്ഞു.

നോട്ട് അസാധുവാക്കലിലൂടെ ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടായത്. എന്നാല്‍ ജനം അത് സഹിച്ച് സര്‍ക്കാരിനൊപ്പം നിന്നു. ജനത്തെ പറഞ്ഞ് തെറ്റിദ്ധരിപ്പിക്കാന്‍ പലഭാഗങ്ങളില്‍ നിന്നും ശ്രമമുണ്ടായി. എന്നാല്‍ സര്‍ക്കാരിനൊപ്പം നിന്ന് ഇന്ത്യന്‍ ജനത നല്‍കിയ പിന്തുണയാണ് ഏറ്റവും വലിയ ശക്തി എന്നും മോദി പറഞ്ഞു.

Prime Minister Narendra Modi on Saturday issued a warning to the dishonest people, saying their problems are set to increasing in the coming days.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്