ആപ്പ്ജില്ല

അനിതയുടെ മരണം: തമിഴ്‌നാട്ടിൽ ശക്തമായ പ്രതിഷേധം

കമൽഹാസനും രജനീകാന്തും മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.

TNN 2 Sept 2017, 4:00 pm
ചെന്നൈ: ദളിത് വിദ്യാർഥിനി മെഡിക്കൽ പ്രവേശനം തടസപ്പെട്ടതിനെ തുടർന്ന് ആത്മഹത്യാ ചെയ്‌തെ സംഭവത്തിൽ തമിഴ്‌നാട്ടിൽ പ്രതിഷേധം ശക്തമാകുന്നു. എസ്എഫ്ഐയുടെയും നാം തമിഴ് കച്ചിയുടെയും നേതൃത്വത്തിലാണ് ശക്തമായ പ്രതിഷേധം നടക്കുന്നത്. പ്രതിഷേധം ശക്തമായത് കൊണ്ട് കേന്ദ്രമന്ത്രി ഹർഷവർധൻ തമിഴ്‌നാട്ടിലേക്കുള്ള സന്ദർശനം ഒഴിവാക്കി. കമൽഹാസനും രജനീകാന്തും മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.
Samayam Malayalam protest burns in tamil nadu on anithas death
അനിതയുടെ മരണം: തമിഴ്‌നാട്ടിൽ ശക്തമായ പ്രതിഷേധം


വനിതക്ക് നീതി ലഭിക്കും വരെ പോരാടണമെന്ന് കമൽ ട്വീറ്റ് ചെയ്തു. അതിൽ ജാതിയോ മതമോ സംസ്ഥാന അതിർത്തികളോ കടന്നുവരരുതെന്ന്​ കമൽ കുറിച്ചു. നമ്മുക്ക്​ നള്ളൊരു ഡോക്ടറെയാണ് നഷ്ടപ്പെട്ടത്. ഇത്തരം സംഭവങ്ങളിലൂടെ സർക്കാരിനെ ഒരു പാഠം പഠിപ്പിക്കണമെന്നും കമൽഹാസൻ പ്രതികരിച്ചു.

തമിഴ്നാട്​ സിലബസിൽ ഹയർസെക്കൻഡറി പഠിച്ച അനിതക്ക്​ 1200ൽ 1176 മാർക്ക്​ ലഭിച്ചിരുന്നു. എന്നാൽ നീറ്റ്​ പരീക്ഷയിൽ അനിതക്ക് മികച്ച റാങ്ക് നേടാനായില്ല. തുടർന്നാണ് അനിത നീറ്റിനെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ അനിതയുടെ ഹർജി കോടതി തള്ളി.

Protest burns in Tamil nadu on Anitha's death

SFI and other organisations make the protest in Tamil Nadu stronger with Kamalhasan's and Rajanikanth's support against Anitha's suicide

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്