ആപ്പ്ജില്ല

ഗൗരി ലങ്കേഷ് വധം: ബെംഗലൂരുവിൽ ഇന്ന് ബഹുജനറാലി

മെജസ്റ്റിക് റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ആരംഭിക്കുന്ന റാലിയില്‍ എഴുത്തുകാര്‍, കലാകാരന്മാര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവര്‍ പങ്കെടുക്കും.

TNN 12 Sept 2017, 12:09 pm
ബെംഗലൂരു: മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിൻെറ കൊലപാതകത്തിൽ പ്രതിഷേധിച്ച് ബെംഗലൂരുവിൽ ഇന്ന് ബഹുജന റാലി നടക്കും. മെജസ്റ്റിക് റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ആരംഭിക്കുന്ന റാലിയില്‍ എഴുത്തുകാര്‍, കലാകാരന്മാര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവര്‍ പങ്കെടുക്കും.
Samayam Malayalam protest rally in bengaluru against gauri lankesh murder
ഗൗരി ലങ്കേഷ് വധം: ബെംഗലൂരുവിൽ ഇന്ന് ബഹുജനറാലി


പരിസ്ഥിതി പ്രവ‍‍ത്തക മേധാ പട്കര്‍, മാധ്യമപ്രവ‍ത്തകൻ പി.സായിനാഥ്, അഭിഭാഷകനും സാമൂഹ്യപ്രവ‍‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങിയവര്‍ റാലിയെ അഭിസംബോധന ചെയ്യും.

റാലി നടക്കുന്നതിനാൽ ബെംഗലൂരുവിൽ ഇന്ന് കനത്ത സുരക്ഷയാണ് പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. ബെംഗലൂരുവിലെ വീട്ടില്‍ വെച്ച് കഴിഞ്ഞ വ്യാഴാഴചയാണ് ഗൗരി ലങ്കേഷ് വെടിയേറ്റ് മരിച്ചത്. ബൈക്കില്‍ എത്തിയ അക്രമികൾ ഇവര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു.

Protest rally in Bengaluru against Gauri Lankesh murder

A protest rally will be held today in Bengaluru to protest against the murder of journalist Gauri Lankesh.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്