ആപ്പ്ജില്ല

പ്രതിഷേധം 'പൂക്കുന്നു': പോലീസിന് ചുവന്ന പനിനീര്‍പ്പൂക്കള്‍; പ്രക്ഷോഭത്തിന് പുതിയ മുഖം

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധത്തിന്റെ സ്വഭാവം മാറുന്നുവെന്ന സൂചനയുമായി ഡൽഹിയിൽ വിദ്യാർഥി റാലി. സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ട പോലീസുകാർക്ക് റോസ് പൂക്കൾ നൽകിയാണ് വിദ്യാർഥികൾ പ്രതിഷേധിക്കുന്നത്. ജാമിയ മില്ലിയ സർവ്വകലാശാലയിൽ നിന്നും മാർച്ച് ചെയ്ത് എത്തിയ വിദ്യാർഥികളാണ് ബാരിക്കേഡിനു പിന്നിൽ നിലയുറപ്പിച്ച പോലീസുകാർക്ക് റോസ് പൂക്കൾ സമ്മാനിച്ചത്. തുടർച്ചയായി രണ്ടാം ദിവസമാണ് വിദ്യാർഥികൾ പൂക്കളുമായി മാർച്ച് ചെയ്യുന്നത്.

Samayam Malayalam 20 Dec 2019, 7:14 pm

Samayam Malayalam protesters in delhi marching with rose flower to gift to police personnels
പ്രതിഷേധം 'പൂക്കുന്നു': പോലീസിന് ചുവന്ന പനിനീര്‍പ്പൂക്കള്‍; പ്രക്ഷോഭത്തിന് പുതിയ മുഖം

ഞാൻ ചരിത്രം പഠിക്കുകയല്ല, ചരിത്രം നിർമ്മിക്കുകയാണ്

പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധം പലയിടങ്ങളിലും സംഘർഷത്തിലേക്ക് വഴിമാറിയപ്പോൾ പോലീസുകാരന് പൂ സമ്മാനിക്കുന്ന യുവതിയുടെ ചിത്രം വൈറലായി. “ഞാൻ ചരിത്രം പഠിക്കുകയാണെന്ന് എന്റെ അച്ഛൻ കരുതുന്നു. എന്നാൽ ഞാൻ ചരിത്രം നിർമ്മിക്കുന്നതിന്റെ തിരക്കിലാണെന്ന് അച്ഛൻ അറിയുന്നില്ലല്ലോ,” എന്നാണ് പെൺകുട്ടിയുടെ കയ്യിലുണ്ടായിരുന്ന പ്ലക്കാഡിൽ എഴുതിയിരുന്നത്.

വരൂ ഞങ്ങൾക്കൊപ്പം നടക്കൂ, ഞങ്ങൾക്ക് പറയാനുണ്ട്

“ഞങ്ങൾക്കൊപ്പം വരൂ. ഞങ്ങൾ യുവാക്കൾക്ക് സംസാരിക്കാനുണ്ട്. ഡൽഹി പോലീസ് ലാത്തികൊണ്ട് ഉപദ്രവിക്കരുത്,” എന്നുള്ള മുദ്രാവാക്യം ഉയർത്തി പോലീസുകാർക്കുനേരെ പൂക്കൾ നീട്ടിക്കൊണ്ടായിരുന്നു വ്യാഴാഴ്ച വിദ്യാർഥികൾ പ്രതിഷേധിച്ചത്.

ഞങ്ങൾക്കൊപ്പം പാടൂ…

പ്രതിഷേധത്തിനിടെ ദേശീയ ഗാനം പാടിയ പ്രതിഷേധക്കാർ പോലീസുകാരോട് തങ്ങൾക്കൊപ്പം ചേർന്ന് പാടാൻ ആവശ്യപ്പെട്ടു. കൂടാതെ “ഞങ്ങൾ ചെറുപ്പക്കാരാണ്, ഞങ്ങൾക്ക് സംസാരിക്കണം, ഞങ്ങൾ ഇവിടെയെത്തിയത് തൊഴിക്കാനോ ഇടിക്കാനോ അല്ല,” എന്നു പോകുന്നു പ്രതിഷേധ ഗാനത്തിലെ വരികൾ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്