ആപ്പ്ജില്ല

റാഫേല്‍ കരാര്‍: ആരോപണം സൈന്യത്തെ അപകീര്‍ത്തിപ്പെടുത്തുന്നത്

റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനുള്ള കരാറില്‍ ഒരു വ്യവസായിയെ സഹായിക്കുന്നതിനുവേണ്ടി പ്രധാനമന്ത്രി മാറ്റംവരുത്തിയെന്ന് രാഹുല്‍ഗാന്ധി ആരോപിച്ചിരുന്നു. .

TNN 17 Nov 2017, 11:11 pm
ന്യൂഡല്‍ഹി: റാഫേല്‍ യുദ്ധവിമാന കരാറിനെക്കുറിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണം സൈന്യത്തെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ളതാണെന്ന് പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍.
Samayam Malayalam rafale deal nirmala sitharaman slams congress
റാഫേല്‍ കരാര്‍: ആരോപണം സൈന്യത്തെ അപകീര്‍ത്തിപ്പെടുത്തുന്നത്


ഒരു വ്യവസായിക്കുവേണ്ടി പ്രധാനമന്ത്രി മോദി കരാര്‍ പൊളിച്ചെഴുതിയെന്ന ആരോപണം രാഹുല്‍ ഉന്നയിച്ചതിന് പിന്നാലെയാണ് വിശദീകരണവുമായി പ്രതിരോധമന്ത്രി രംഗത്തെത്തിയത്. റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനുള്ള കരാറില്‍ ഒരു വ്യവസായിയെ സഹായിക്കുന്നതിനുവേണ്ടി പ്രധാനമന്ത്രി മാറ്റംവരുത്തിയെന്ന് രാഹുല്‍ഗാന്ധി ആരോപിച്ചിരുന്നു.

തീര്‍ത്തും സുതാര്യമായ നടപടികളിലൂടെയാണ് കരാറുണ്ടാക്കിയതെന്ന് അവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനുള്ള കരാറില്‍ 2016 സെപ്റ്റംബറില്‍ ഒപ്പുവച്ചത് അഞ്ചുവതവണ നടത്തിയ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമായിരുന്നുവെന്നും പ്രതിരോധമന്ത്രി പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്