ആപ്പ്ജില്ല

റഫാൽ: മോദിയെ തുറന്ന ചർച്ചയ്ക്ക് വെല്ലുവിളിച്ച് രാഹുൽ

തന്‍റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാൻ മോദിയ്ക്ക് കഴിയില്ല

Samayam Malayalam 18 Nov 2018, 10:23 am
അംബികാപൂര്‍: റഫാൽ യുദ്ധവിമാനക്കരാര്‍ വിവാദത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. റഫാൽ ഇടപാട് സംബന്ധിച്ച തന്‍റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാൻ മോദിയ്ക്ക് കഴിയില്ലെന്ന് രാഹുൽ മോദിയോട് പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ റഫാൽ വിവാദം മുൻനിര്‍ത്തി വിമര്‍ശനം ശക്തമാക്കുകയാണ് പ്രതിപക്ഷം.
Samayam Malayalam rahul-gandhi-opposition-meet-pti_650x400_61502968372


റഫാൽ വിഷയത്തിൽ 15 മിനിട്ട് സംവാദത്തിന് മോദിയെ വെല്ലുവിളിക്കുകയാണെന്നും സംവാദത്തിനായി ഏതിടത്തും ഏതു സമയത്തും എത്താൻ താൻ തയ്യാറാണെന്നും രാഹുൽ പറഞ്ഞു. റഫാൽ കരാര്‍ സംബന്ധിച്ച ഫ്രഞ്ച് പ്രസിഡന്‍റിന്‍റെ പ്രസ്താവനയെക്കുറിച്ച് സംസാരിക്കാൻ മോദി തയ്യാറാകണം. ഇടപാടിൽ നടപടിക്രമങ്ങള്‍ പാലിക്കാൻ പ്രധാനമന്ത്രി തയ്യാറായില്ല. സിബിഐ ഡയറക്ടറെ മാറ്റിയത് രാത്രി രണ്ട് മണിക്കാണെന്നും ഇത്തരം കാര്യങ്ങളിൽ മറുപടി പറയാൻ മോദിയ്ക്ക് സാധിക്കില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ഛത്തീസ്‍‍ഗഡിലെ ഒരു തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയ്ക്കിടെയായിരുന്നു രാഹുൽ ഗാന്ധിയുടെ വെല്ലുവിളി. 15 വര്‍ഷമായി സംസ്ഥാനം ഭരിക്കുന്ന ബിജെപി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിൽ പരാജയപ്പെട്ടെന്ന് ആരോപിച്ച രാഹുൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ സര്‍ക്കാര്‍ ഒഴിവുകള്‍ പൂര്‍ണ്ണമായും നികത്തുമെന്ന് വാഗ്ദാനം ചെയ്തു. ജോലികള്‍ പുറംകരാര്‍ നല്‍കുന്നത് നിര്‍ത്തലാക്കുമെന്നും അധികാരത്തിലെത്തിയാൽ കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുമെന്നും രാഹുൽ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്