ആപ്പ്ജില്ല

രാഹുൽ ഗാന്ധി കോൺഗ്രസ് ദേശീയാധ്യക്ഷ സ്ഥാനത്തേക്ക്

കഴിഞ്ഞ നവമ്പറിൽ നടന്ന പ്രവർത്തക സമിതി യോഗത്തിൽ രാഹുൽ നേതൃസ്ഥാനത്തേക്ക് വരണമെന്ന് പ്രവർത്തകർ ആവശ്യപ്പെട്ടിരുന്നു

TNN 7 Jun 2017, 10:40 am
ന്യൂഡൽഹി: കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് ഒക്‌ടോബർ 15 ന് പൂർത്തിയാകുന്നതോടെ കോൺഗ്രസ് ദേശീയാധ്യക്ഷനായി രാഹുൽ ഗാന്ധി ചുമതയേൽക്കുമെന്ന് റിപ്പോർട്ട്. ഹിമാചൽ പ്രദേശ്, ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മുൻപായി തന്നെ രാഹുൽ അധ്യക്ഷ സ്ഥാനത്തേക്ക് വരും. ഒക്‌ടോബറോടെ സോണിയ ഗാന്ധി പദവി ഒഴിയും.
Samayam Malayalam rahul gandhi likely to take over as congress chief in october
രാഹുൽ ഗാന്ധി കോൺഗ്രസ് ദേശീയാധ്യക്ഷ സ്ഥാനത്തേക്ക്


1998 മുതൽ 19 വർഷത്തോളമായി സാനിയ ഗാന്ധിയാണ് അധ്യക്ഷയായി തുടരുന്നത്. രാഹുൽ അധ്യക്ഷ സ്ഥാനം ഇട്ടുടുക്കുന്ന കാര്യം ചൊവ്വാഴ്‌ച നടന്ന പ്രവർത്തക സമിതിയോഗത്തിൽ പ്രത്യേകം ചർച്ച ചെയ്തില്ല എന്ന് ഗുലാം നബി ആസാദ് പറഞ്ഞു. കഴിഞ്ഞ നവമ്പറിൽ നടന്ന പ്രവർത്തക സമിതി യോഗത്തിൽ രാഹുൽ നേതൃസ്ഥാനത്തേക്ക് വരണമെന്ന് പ്രവർത്തകർ ആവശ്യപ്പെട്ടിരുന്നു.

rahul gandhi likely to take over as congress chief in october

Rahul Gandhi will become the ntional chief of Congress party in this October says report.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്