ആപ്പ്ജില്ല

ശബരിമലയില്‍ തീവ്രസമരം വേണ്ടെന്നു രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസ് പ്രത്യക്ഷ സമരം നടത്തുന്നതിനിടെയാണ് രാഹുലിന്‍റെ നിര്‍ദ്ദേശം

Samayam Malayalam 18 Oct 2018, 8:19 pm
ന്യൂഡല്‍ഹി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ കേരളത്തിലെ നേതാക്കള്‍ക്ക് രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശം. കൊടിപിടിച്ചുള്ള തീവ്രസമരം വേണ്ടെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
Samayam Malayalam Rahul Gandhi


തീവ്രസമരങ്ങള്‍ കോണ്‍ഗ്രസ് നിലപാടിന് വിരുദ്ധമാണ്. നേതാക്കള്‍ പ്രകോപനപരമായ നിലപാടുകള്‍ സ്വീകരിക്കരുതെന്നും ആചാരങ്ങളെ പിന്തുണക്കുന്ന സ്ത്രീകളുടെ വികാരം മാനിക്കണമെന്നും രാഹുല്‍ പറഞ്ഞു.

കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് രാഹുല്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്