ആപ്പ്ജില്ല

നോട്ട് നിരോധനത്തിന് മുമ്പ് മോദി മൻമോഹൻെറ ഉപദേശം തേടണമായിരുന്നെന്ന് രാഹുൽ

സ്വന്തം തീരുമാനങ്ങൾ കൊണ്ട് മോദി രാജ്യത്തിൻെറ സാമ്പത്തിക വ്യവസ്ഥയുടെ അടിത്തറ ഇളക്കിയെന്നും രാഹുൽ പറഞ്ഞു

Samayam Malayalam 17 May 2019, 6:54 am
ന്യൂഡൽഹി: ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ തകർത്ത പ്രധാനമന്ത്രിയാണ് നരേന്ദ്രമോദിയെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പഞ്ചാബിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നോട്ട് നിരോധനത്തിന് മുമ്പ് മോദി മുൻ പ്രധാനമന്ത്രി മൻമോഹ സിങിൻെറ ഉപദേശം തേടണമായിരുന്നെന്നും രാഹുൽ പറഞ്ഞു.
Samayam Malayalam Rahul


അങ്ങനെയായിരുന്നുവെങ്കിൽ സമ്പദ് വ്യവസ്ഥ ഇത്തരത്തിൽ താറുമാറാവില്ലായിരുന്നെന്നും രാഹുൽ പറഞ്ഞു. മൻമോഹനെ എല്ലാ കാലത്തും കളിയാക്കാൻ ശ്രമിച്ചിരുന്ന വ്യക്തിയാണ് നരേന്ദ്രമോദി. എന്നാൽ പിന്നീട് അദ്ദേഹം അത് നിർത്തി. ഇപ്പോൾ രാജ്യം മുഴുവൻ മോദിയെ പരിഹാസ്യ കഥാപാത്രമായാണ് കാണുന്നതെന്നും രാഹുൽ പറഞ്ഞു.

ജി.എസ്.ടിയെ ഗബ്ബർ സിങ് ടാക്സ് എന്നാണ് രാഹുൽ ഗാന്ധി വിശേഷിപ്പിച്ചത്. സ്വന്തം തീരുമാനങ്ങൾ കൊണ്ട് മോദി രാജ്യത്തിൻെറ സാമ്പത്തിക വ്യവസ്ഥയുടെ അടിത്തറ ഇളക്കിയെന്നും രാഹുൽ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്