ആപ്പ്ജില്ല

മോദിക്ക് ദളിത് വിരുദ്ധ മാനസികാവസ്ഥയെന്ന് രാഹുല്‍ ഗാന്ധി

പട്ടിക ജാതി പട്ടിക വര്‍ഗ്ഗ നിയമത്തെ ദുര്‍ബലപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി

Samayam Malayalam 9 Aug 2018, 5:59 pm
ന്യുഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ദളിത് വിരുദ്ധ മാനസികാവസ്ഥയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ആരോപിച്ചു.
Samayam Malayalam 63421870


താനും തന്‍റെ പാര്‍ട്ടിയും എല്ലാ ജനവിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന ഒരു ഇന്ത്യ സൃഷ്ടിക്കാന്‍ പോരാടുമെന്നും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ദളിതര്‍ കൂടുതലായി ആക്രമണത്തിന് വിധേയരാവുകയാണെന്നും രാഹുല്‍ പറഞ്ഞു.

പട്ടിക ജാതി പട്ടിക വര്‍ഗ്ഗ നിയമത്തെ ദുര്‍ബലപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

തങ്ങള്‍ക്ക് ഇപ്പോഴുളള ഇന്ത്യയെ അല്ല വേണ്ടതെന്നും ന്യുനപക്ഷവിഭാഗങ്ങള്‍, ദളിതര്‍, ദരിദ്രര്‍ തുടങ്ങി എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഇന്ത്യയാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്