ആപ്പ്ജില്ല

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണം: രാഹുല്‍ ഗാന്ധി

വ്യക്തിപരമായ അഭിപ്രായം ആണ് താന്‍ പറഞ്ഞത്

Samayam Malayalam 30 Oct 2018, 2:23 pm
ന്യൂഡല്‍ഹി: ശബരിമല ക്ഷേത്രത്തില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയോട് യോജിപ്പാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കേരളത്തില്‍ പാര്‍ട്ടിക്ക് വ്യത്യസ്‍തമായ നിലപാട് ആണുള്ളതെന്നും തന്‍റെത് വ്യക്തിപരമായ നിലപാടാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
Samayam Malayalam Congress President Rahul Gandhi
രാഹുൽ ഗാന്ധി


ഇക്കണോമിക് ടൈംസ് ദിനപത്രം റിപ്പോര്‍ട്ടര്‍ അമന്‍ ശര്‍മ്മയാണ് രാഹുല്‍ ഗാന്ധിയുടെ അഭിപ്രായം ട്വീറ്റ് ചെയ്‍തത്. മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തിന് മറുപടിയായാണ് രാഹുലിന്‍റെ പ്രതികരണം. വിശ്വാസികള്‍ക്കൊപ്പമാണെന്ന് നിലപാട് എടുത്ത് വിധിയെ എതിര്‍ക്കുന്ന കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് രാഹുലിനെ തള്ളാനാകുമോ എന്നതാകും ഇനിയുള്ള ശ്രദ്ധേയമായ ചര്‍ച്ചകള്‍.


ശബരിമല വിഷയത്തില്‍ രാഹുലിന്‍റെ ഉത്തരം ഇങ്ങനെ;

"സ്ത്രീകളെ എവിടെപ്പോകുന്നതില്‍ നിന്നും തടയരുതെന്നാണ് എന്‍റെ വ്യക്തിപരമായ അഭിപ്രായം. കേരളത്തിലെ എന്‍റെ പാര്‍ട്ടിക്ക് മറ്റൊരു അഭിപ്രായമാണുള്ളത്. അതുകൊണ്ട് എന്‍റെ അഭിപ്രായം പാര്‍ട്ടിയുടെതില്‍ നിന്ന് വ്യത്യസ്‍തമാണ്"

പാര്‍ട്ടിയുടെ നിലപാടിനോട് രാഹുല്‍ ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിലെ ജനങ്ങളെ പ്രതിനിധീകരിക്കുന്ന പാര്‍ട്ടിയാണ് അവിടെയുള്ളത്. അവരുടെ നിലപാടിനോട് ഞാന്‍ പൊരുത്തപ്പെടുന്നു - അദ്ദേഹം പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്