ആപ്പ്ജില്ല

രാഹുൽ ഗാന്ധി കോൺഗ്രസ് ദേശീയാധ്യക്ഷൻ

കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി ചെയർമാൻ മുല്ലപ്പള്ളി രാമചന്ദ്രൻ രാഹുൽ ഗാന്ധിയെ ദേശീയാധ്യക്ഷനായി പ്രഖ്യാപിച്ചു

TNN 16 Dec 2017, 11:18 am
ന്യൂഡൽഹി: ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ഇനി രാഹുൽ യുഗം.19 വർഷത്തിന് ശേഷം അധികാര കൈമാറ്റത്തിന് സാക്ഷ്യം വഹിച്ച് കോൺഗ്രസ്. കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി ചെയർമാൻ മുല്ലപ്പള്ളി രാമചന്ദ്രൻ രാഹുൽ ഗാന്ധിയെ ദേശീയാധ്യക്ഷനായി പ്രഖ്യാപിച്ചു. ഇത് ചരിത്രമുഹൂർത്തമെന്ന് വിശേഷിപ്പിച്ചാണ് മുല്ലപ്പള്ളി രാമചന്ദ്രൻ അധ്യക്ഷ പ്രഖ്യാപന ചടങ്ങ് നിർവഹിച്ചത്.
Samayam Malayalam rahul new president of congress
രാഹുൽ ഗാന്ധി കോൺഗ്രസ് ദേശീയാധ്യക്ഷൻ


കോൺഗ്രസ് പാർട്ടിയുടെ രാജ്യത്തിന്‍റെ എല്ലാ ഭാഗത്ത് നിന്നുമുള്ള പ്രമുഖ നേതാക്കൾ എല്ലാം പ്രഖ്യാപന ചടങ്ങിന് എത്തിയിരുന്നു. രാഹുൽ അധ്യക്ഷ പദവി ഏറ്റെടുത്ത ശേഷം സോണിയ ഗാന്ധി വിടവാങ്ങൽ പ്രഖ്യാപനം നടത്തും.കഴിഞ്ഞ 132 വർഷക്കാലം കോൺഗ്രസ് പാർട്ടിയുടെ അധ്യക്ഷ പദവി അലങ്കരിച്ചവരെ മുല്ലപ്പള്ളി രാമചന്ദ്രൻ അനുസ്‌മരിച്ചു.

ജനാധിപത്യ, മതേതര മൂല്യങ്ങൾക്ക് ഇടിവ് സംഭവിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് രാഹുൽ ചുമതലയേൽക്കുന്നത് എന്നത് വലിയ വെല്ലുവിളിയാണെന്ന് മുല്ലപ്പള്ളി പ്രസ്താവിച്ചു. മുല്ലപ്പള്ളിക്ക് ശേഷം രാഹുൽ ഗാന്ധിയെ അധ്യക്ഷ സ്ഥാനത്തേക്ക് സ്വാഗതം ചെയ്തു കൊണ്ട് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് സംസാരിക്കുകയും ചെയ്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്