ആപ്പ്ജില്ല

മോദിയുടെ ജനപ്രിയത അംഗീകരിക്കാൻ രാഹുലിന് കഴിയുന്നില്ലെന്ന് ബിജെപി

മാധ്യമശ്രദ്ധ നേടുക എന്നതാണ് രാഹുലിന്‍റെ ഉദ്ദേശം

TNN 18 Aug 2017, 11:47 am
ന്യുഡല്‍ഹി: കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് രാഹുല്‍ഗാന്ധിയ്ക്ക് പ്രധാനമന്ത്രി മോദിയുടെ ജനപ്രിയത അംഗീകരിക്കാന്‍ കഴിയുന്നില്ലെന്ന് ബിജെപി. അതുകൊണ്ടാണ് ആര്‍ എസ് എസിനും പാര്‍ട്ടിയ്ക്കുമെതിരെ ബിജെപി പ്രസ്താവനകളിറക്കുന്നതെന്ന് ബിജെപി നേതാവ് ജിവിഎല്‍ നരസിംഹറാവു പറഞ്ഞു. മാധ്യമശ്രദ്ധ നേടുക എന്നതാണ് രാഹുലിന്‍റെ ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി.
Samayam Malayalam rahul not able to digest pm modis popularity bjp
മോദിയുടെ ജനപ്രിയത അംഗീകരിക്കാൻ രാഹുലിന് കഴിയുന്നില്ലെന്ന് ബിജെപി


ഇത്തരം പ്രസ്താവനകള്‍ അദ്ദേഹത്തിന്‍റെ ഭാവിയെ കുറച്ചുകാണിക്കുന്നതാണ്. ആർഎസ്എസിനെ വിമർശിക്കുന്ന രാഹുലിനെതിരെ ബിജെപി നേതാവ് എസ് പ്രകാശും രംഗത്തെത്തി. സംഘടനയ്ക്കെതിരെ എന്തെങ്കിലും പരാമര്‍ശം നടത്തുന്നതിനു മുന്‍പ് രാഹുല്‍ ആര്‍ എസ് എസിന്‍റെ ചരിത്രം പഠിക്കണം.

ആര്‍ എസ് എസിന്‍റെ ത്യാഗങ്ങളെ കുറിച്ചോ രാജ്യസ്നേഹം എന്താണെന്നോ അദ്ദേഹത്തിനറിയില്ല. നരസിംഹറാവു പറഞ്ഞു. ആര്‍ എസ് എസിന്‍റേത് വര്‍ഗ്ഗീയ അ‍ജണ്ടയാണെന്നും ഇന്ത്യന്‍ ഭരണഘടന മാറ്റുകയാണ് അദ്ദേഹത്തിന്‍റെ ലക്ഷ്യമെന്നും കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു.

Rahul not able to digest PM Modi's popularity: BJP

The Bharatiya Janata Party (BJP) on Friday said that Congress vice president Rahul Gandhi is making statements against the saffron outfit and its ideologue Rashtriya Swayamsevak Sangh (RSS) because he is not able to digest the popularity of Prime Minister Narendra Modi.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്