ആപ്പ്ജില്ല

മോദിക്കെതിരെ ശക്തമായ ആരോപണവുമായി രാഹുൽ

രണ്ടു ദിവസത്തെ കർണാടക പര്യടനത്തിനായും തെരഞ്ഞെടുപ്പ് പ്രചാരണം വിലയിരുത്തുന്നതിനായും രാഹുൽ ഗാന്ധി ഇന്ന് എത്തും

Samayam Malayalam 26 Apr 2018, 8:58 am
ന്യൂഡൽഹി: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ കൊള്ളയടിച്ചവരെ തന്നെ വീണ്ടുമെത്തിക്കാൻ മോദി ശ്രമിക്കുന്നുവെന്ന് രാഹുൽ ഗാന്ധി. ഖനി വിവാദത്തിൽ ഉൾപ്പെട്ടിരുന്ന ബി.എസ് യെഡിയൂരപ്പക്കും റെഡ്‌ഡി സഹോദരന്മാർക്കും സീറ്റ് നൽകിയതിനെതിരെയായിരുന്നു രാഹുലിന്റെ പ്രതികരണം.
Samayam Malayalam rahul rally


ബി.എസ്. യെഡിയൂരപ്പയും റെഡ്‌ഡി സഹോദരങ്ങളും അധികാരത്തിലിരിക്കുമ്പോൾ കർണാടകയെ കൊള്ളയടിച്ചു. സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ വന്നതോടെ ഇവരെ നിയമത്തിന് മുൻപിൽ കൊണ്ട് വന്നു. ഇവരിൽ എട്ടു പേരെ മോദി ഇപ്പോൾ ജയിലിൽ നിന്ന് വിധാൻസഭയിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നു. ഇത് കർണാടകയെയും ബസവന്നയെയും അപമാനിക്കുന്നതിന് തുല്യമാണെന്നും രാഹുൽ വിലയിരുത്തി. രണ്ടു ദിവസത്തെ കർണാടക പര്യടനത്തിനായും തെരഞ്ഞെടുപ്പ് പ്രചാരണം വിലയിരുത്തുന്നതിനായും രാഹുൽ ഗാന്ധി ഇന്ന് എത്തും.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്