ആപ്പ്ജില്ല

'ഒരു കുലുക്കവുമില്ല, ഗ്ലാസില്‍നിന്ന് ഒരുതുള്ളി വെള്ളംപോലും തുളുമ്പിയില്ല'; ട്രെയിൻ യാത്ര വീഡിയോയുമായി മന്ത്രി

അതിവേഗതയിൽ പോകുന്ന ട്രെയിനിലെ കോച്ചിൽ മേശപ്പുറത്ത് ഗ്ലാസിൽ വെള്ളം വെച്ചിട്ടുള്ള വീഡിയോ പങ്കുവെച്ച് കൊണ്ടാണ് റെയിൽ മന്ത്രി ട്രാക്കിൽ നടത്തിയ അറ്റകുറ്റപ്പണിയെക്കുറിച്ച് പറയുന്നത്

Samayam Malayalam 31 Oct 2020, 10:04 pm
ന്യൂഡല്‍ഹി: ബെംഗളൂരു - മൈസൂരു തീവണ്ടിപ്പാതയിലെ യാത്ര സുഗമമായി മാറിയെന്ന് റെയിൽവേ മന്ത്രി പീയുഷ് ഗോയൽ. അറ്റകുറ്റ പണിക്ക് ശേഷം അതിവേഗ പാതയിലൂടെയുള്ള യാത്ര കുലുക്കമില്ലാതെയായി മാറിയെന്ന് വീഡിയോ പങ്കുവെച്ചുകൊണ്ടാണ് മന്ത്രി പറഞ്ഞിരിക്കുന്നത്.
Samayam Malayalam railway minisster video
റെയിൽവേ മന്ത്രി പങ്കുവെച്ച വീഡിയ. PHOTO: Piyush Goyal/ Twitter


അതിവേഗതയിൽ സഞ്ചരിക്കുന്ന തീവണ്ടിയുടെ കോച്ചിലെ മേശപ്പുറത്ത് ഒരു ഗ്ലാസിൽ നിറയെ വെള്ളം വെച്ചിട്ടുള്ള വീഡിയോ തന്‍റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് പീയുഷ് ഗോയൽ പുറത്തുവിട്ടത്. മേശപ്പുറത്തെ ഗ്ലാസിൽ നിന്ന് ഒരു തുള്ളി വെള്ളം പോലും പുറത്ത് പോകുന്നില്ലെന്ന് വീഡിയോയിൽ നിന്ന് വ്യക്തമാണ്.

Also Read : തലവേദനയാകുന്നത് കേരളം തന്നെ; മഹാരാഷ്ട്രയിൽ ഇന്ന് 5,548 പേർക്ക് കൊവിഡ്

ബെംഗളൂരു- മൈസൂരു പാതയില്‍ നടത്തിയിട്ടുള്ള അറ്റകുറ്റപ്പണിയുടെ ഫലമാണ് ഈ കാണുന്നതെന്നും, വീഡിയോ കണ്ടാൽ എല്ലാവര്‍ക്കും ഇക്കാര്യം മനസിലാക്കാമെന്നും പറഞ്ഞുകൊണ്ടാണ് മന്ത്രി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ മികച്ച പ്രതികരണമാണ് സോഷ്യൽമീഡിയയിൽ നിന്നും ലഭിക്കുന്നത്.


Also Read : മധ്യപ്രദേശിൽ ആരായിരുന്നു ശരി? കോൺഗ്രസോ, ജ്യോതിരാദിത്യ സിന്ധ്യയോ? ഉപതെരഞ്ഞെടുപ്പ് നൽകും ഉത്തരം

130 കിലോമീറ്റർ ദൈര്‍ഘ്യമുള്ള പാതയിലെ അറ്റകുറ്റപ്പണി 40 കോടിരൂപ ചിലവഴിച്ച് ആറു മാസംകൊണ്ടാണ് പൂർത്തീകരിച്ചതെന്നാണ് ഒരു ഉദ്യോഗസ്ഥയെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്