ആപ്പ്ജില്ല

മാസ്‌ക് ധരിച്ചാല്‍ നടപടി; ലോക് ഡൗണിന് മുമ്പുള്ള ഉപരാഷ്ട്രപതിയുടെ വീഡിയോ പുറത്ത്

രാജ്യസഭയിലെ അംഗങ്ങളോട് ഉപരാഷ്ട്രപതിയും രാജ്യസഭ അധ്യക്ഷനുമായ വെങ്കയ്യ നായിഡു മാസ്ക് മാറ്റാന്‍ ആവശ്യപ്പെടുത്തുന്ന വീഡിയോ ആണ് വൈറലാകുന്നത്. കൊവിഡ്-19 ഭീതിയെ തുടര്‍ന്ന് സഭയിലേക്ക് മാസ്ക് ധരിച്ചാണ് അംഗങ്ങള്‍ എത്തിയിരുന്നത്

Samayam Malayalam 11 May 2020, 6:33 pm
പ്രധാനമന്ത്രി ലോക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് രാജ്യസഭയില്‍ മാസ്ക് ധരിച്ചെത്തിയ അംഗങ്ങളോട്
Samayam Malayalam വെങ്കയ്യ നായിഡു

ഉപരാഷ്ട്രപതിയും രാജ്യസഭ അധ്യക്ഷനുമായ വെങ്കയ്യ നായിഡു മാസ്ക് മാറ്റാന്‍ ആവശ്യപ്പെടുത്തുന്ന വീഡിയോ ആണ് വൈറലാകുന്നത്. പുറത്തുപോയി മാസ്‌ക് മാറ്റി വരാനും ഇല്ലെങ്കില്‍ നടപടി നേരിടേണ്ടി വരുമെന്നും വെങ്കയ്യ നായിഡു പറയുന്നത് വീ‍ഡിയോയില്‍ കാണാം.

Also Read: COVID-19 Live Page: ലോക്ക് ഡൗണ്‍; പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും തമ്മില്‍ നിര്‍ണായക ചര്‍ച്ച ഇന്ന്

മാര്‍ച്ച് 18ന് രാജ്യസഭയില്‍ ഉണ്ടായ സംഭവങ്ങള്‍ എന്ന രീതിയിലാണ് വീഡിയോ പ്രചരിക്കുന്നത്. ഉപരാഷ്ട്രപതിയും രാജ്യസഭ അധ്യക്ഷനുമായ വെങ്കയ്യ നായിഡു സഭ ചേര്‍ന്ന ഉടനെ മാസ്‌ക് ധരിച്ചെത്തിയ എം.പിമാരോട് മാസ്ക് മാറ്റാന്‍ പറയുന്നത് വീഡിയോയില്‍ കാണാം. കൊവിഡ്-19 ഭീതിയെ തുടര്‍ന്ന് അന്ന് സഭയിലേക്ക് മാസ്ക് ധരിച്ചാണ് അംഗങ്ങള്‍ എത്തിയിരുന്നത്.

"നിങ്ങള്‍ എല്ലാവരും മുതിര്‍ന്ന അംഗങ്ങള്‍ അല്ലേ, സഭയില്‍ മാസ്‌ക് അനുവദിക്കില്ല. ഇവിടെ ചില നിയമങ്ങളും രീതികളും ഉണ്ട്. മാസ്ക് ധരിച്ചവര്‍ പുറത്ത് പോയി മാസ്‍ക് മാറ്റിയിട്ട് വരൂ" എന്ന് ഉപരാഷ്ട്രപതി പറയുന്നത് വീഡിയോയില്‍ കാണാം.



മാര്‍ച്ച് 24നാണ് പ്രധാനമന്ത്രി ആദ്യമായി ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. പിന്നീട് കൊവിഡ്-19 വ്യാപനം നിയന്ത്രിക്കാന്‍ കഴിയാത്തതിനാല്‍ ഏപ്രില്‍ 14 വരെ വീണ്ടും നീട്ടുകയായിരുന്നു. പിന്നീട് മെയ് മൂന്ന് വരെ നീട്ടി. ശേഷം മെയ് നാല് മുതല്‍ മൂന്നാം ഘട്ട ലോക് ഡൗണ്‍ ആരംഭിച്ചത്. നിലവില്‍ മെയ് 17 വരെയാണ് ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്