ആപ്പ്ജില്ല

പാക് ആരോപണം, പ്രതിപക്ഷബഹളം: രാജ്യസഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു

മൻമോഹൻ സിങിനെതിരെയുള്ള പ്രസ്താവന പിൻവലിച്ച് മോദി മാപ്പു പറയണമെന്ന് പ്രതിപക്ഷം

TNN 15 Dec 2017, 5:18 pm
ന്യൂഡൽഹി: പാക്കിസ്ഥാനുമായി ചേര്‍ന്ന് കോണ്‍ഗ്രസ് ഗുജറാത്ത് തിരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്കെതിരെയുള്ള പ്രതിപക്ഷത്തിന്‍റെ പ്രതിഷേധത്തെത്തുടര്‍ന്ന് രാജ്യസഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു. ഉച്ചയ്ക്ക് രണ്ടര വരെ സഭ നിര്‍ത്തിവച്ചിരുന്നെങ്കിലും സഭ പുനരാരംഭിച്ചപ്പോഴും കോണ്‍ഗ്രസ് പ്രതിഷേധവുമായി എത്തിയതോടെയാണ് സഭ പിരിഞ്ഞത്. പ്രധാനമന്ത്രി ആരോപണം പിന്‍വലിച്ച് മാപ്പു പറയണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷം നല്‍കിയ നോട്ടീസ് തള്ളിയതോടെയാണ് പ്രതിഷേധം ആരംഭിച്ചത്.
Samayam Malayalam rajyasabha dispersed as opposition demands modi to apologize on pak statement
പാക് ആരോപണം, പ്രതിപക്ഷബഹളം: രാജ്യസഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു


മോദിയുടെ പ്രസ്താവന നിര്‍ഭാഗ്യകരമാണെന്നും നോട്ടീസ് തള്ളിയ രാജ്യസഭ അധ്യക്ഷൻ വെങ്കയ്യ നായിഡുവിന്‍റെ നടപടി ശരിയായില്ലെന്നും പ്രതിപക്ഷാംഗങ്ങള്‍ പറഞ്ഞു.

ശൂന്യവേളയിൽ എസ്‍‍പിയുടെ നരേഷ് അഗര്‍വാള്‍ ശരത് യാദവിന്‍റെ അയോഗ്യതാ വിഷയം മുന്നോട്ടു വെച്ചപ്പോള്‍ ഇത് പരിഗണിക്കാനാവില്ലെന്ന് വെങ്കയ്യ നായിഡു അറിയിച്ചതോടെ പ്രതിഷേധം ആരംഭിക്കുകയായിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസും പിന്തുണ പ്രഖ്യാപിച്ച് രംഗത്തു വന്നു. സഭ ബഹളത്തിൽ മുങ്ങിയതോടെ നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷാംഗങ്ങളോട് ആദ്യദിനം തന്നെ ഇത് വേണോ എന്നു വിമര്‍ശിച്ച് അധ്യക്ഷൻ സഭ താത്കാലികമായി നിര്‍ത്തിവെയ്ക്കുകയായിരുന്നു.

20 മിനിട്ടിനു ശേഷം സഭ വീണ്ടും ചേര്‍ന്നെങ്കിലും പാക് പരാമര്‍ശം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ആക്രമണം ശക്തമാക്കി. പ്രതിപക്ഷനേതാവ് ഗുലാം നബി ആസാദാണ് പ്രശ്നം സഭയിൽ അവതരിപ്പിച്ചത്. പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയതോടെയാണ് സഭ 2.30 വരെ നിര്‍ത്തിവെച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്