ആപ്പ്ജില്ല

രാമസേതു മനുഷ്യ നിര്‍മിതമെന്ന് അമേരിക്കന്‍ സയന്‍സ് ചാനല്‍

രാമ സേതു 5000 വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിക്കപ്പെട്ടതാകാമെന്നും ഇക്കാലത്ത് ഇത്തരത്തില്‍ പാലം പണിയുന്നത് ഒരു അതിമാനുഷ കൃത്യമായി തോന്നാമെന്നും വീഡിയോയില്‍ പറയുന്നു.

TNN 13 Dec 2017, 7:42 pm
ന്യൂഡല്‍ഹി: ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയില്‍ കടലില്‍ സ്ഥിതി ചെയ്യുന്ന രാമസേതു മനുഷ്യ നിര്‍മിതമാണെന്ന വാദവുമായി അമേരിക്കന്‍ ചാനല്‍. സയന്‍സ് ചാനലിലാണ് ഇതുസംബന്ധിച്ച വാദങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. ചാനല്‍ റിലീസ് ചെയ്ത പ്രമോഷണല്‍ വീഡിയോയില്‍ രാമസേതു സ്വാഭാവികമായി രൂപപ്പെട്ടതല്ലെന്നും മനുഷ്യ നിര്‍മിതിയാണെന്നും വിശദീകരിക്കുന്നുണ്ട്.
Samayam Malayalam ram setu existed claims science channel trailer
രാമസേതു മനുഷ്യ നിര്‍മിതമെന്ന് അമേരിക്കന്‍ സയന്‍സ് ചാനല്‍


ഹിന്ദു വിശ്വാസപ്രകാരമുള്ള രാമസേതു സത്യമാണോയെന്ന ചോദ്യമാണ് പ്രമോ ഉന്നയിക്കുന്നത്. രാമസേതു സത്യമാണെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നതെന്നും പ്രമോ വീഡിയോ വിശദീകരിക്കുന്നു. സാറ്റ്‌ലൈറ്റ് ചിത്രങ്ങള്‍ പരിശോധിക്കുമ്പോള്‍ രാമസേതു സ്വാഭാവികമായി രൂപപ്പെട്ടതല്ലെന്നും മനുഷ്യ നിര്‍മിതമാകാമെന്നും വീഡിയോയില്‍ പറയുന്നു.

രാമ സേതു 5000 വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിക്കപ്പെട്ടതാകാമെന്നും ഇക്കാലത്ത് ഇത്തരത്തില്‍ പാലം പണിയുന്നത് ഒരു അതിമാനുഷ കൃത്യമായി തോന്നാം. രാമസേതുവില്‍ കാണപ്പെടുന്ന പാറക്കഷണങ്ങള്‍ അതില്‍ കാണുന്ന മണലിനേക്കാള്‍ പഴയതാണെന്നും സേതുവിലെ പാറകള്‍ക്കിടയില്‍ പിന്നീട് മണല്‍ അടിഞ്ഞുകൂടിയതാണെന്നുമാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.


Are the ancient Hindu myths of a land bridge connecting India and Sri Lanka true? Scientific analysis suggests they are. #WhatonEarth pic.twitter.com/EKcoGzlEET — Science Channel (@ScienceChannel) December 11, 2017

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്