ന്യൂഡൽഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ എംപി ഫണ്ട് വിനിയോഗത്തിൽ അഴിമതിയെന്ന് കോൺഗ്രസ് വക്താവ് രൺജീപ് സിങ് സുർജേവാല. ടെൻഡർ വിളിക്കാത്ത പദ്ധതിക്കുവേണ്ടി സ്മൃതി 5.93 കോടി സ്മൃതി ഇറാനി ചെലവാക്കിയതായി സിഎജി റിപ്പോർട്ടിലുണ്ടെന്ന് സുർജേവാല ചൂണ്ടിക്കാട്ടി. ഗുജറാത്ത് സ്റ്റേറ്റ് റൂറൽ ഡെവലപ്പ്മെന്റ് കോർപ്പറേഷനു കീഴിൽ എം പി ഫണ്ട് ഉപയോഗിച്ചുനടത്തിയ വികസനപദ്ധതികളിലാണ് അഴിമതി നടന്നതെന്ന് സുർജേവാല ചൂണ്ടിക്കാട്ടി.
പൊതുധനം ദുരുപയോഗം ചെയ്തതിന് അഴിമതി നിരോധന നിയമപ്രകാരം സ്മൃതി ഇറാനിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്ന് സുർജേവാല ആവശ്യപ്പെട്ടു. അവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാനും മന്ത്രിസ്ഥാനത്തുനിന്നും നീക്കാനും പ്രധാനമന്ത്രി നരേന്ദ്രമോദി ധൈര്യം കാണിക്കണമെന്നും സുർജേവാല ആവശ്യപ്പെട്ടു.