ആപ്പ്ജില്ല

അബ്ദുള്‍ റാഷിദ് ജിഹാദിന് ആഹ്വനം ചെയ്തിരുന്നതായി രഹസ്യമൊഴി

റാഷിദ് ഐഎസിനെക്കുറിച്ചും വിശുദ്ധ യുദ്ധത്തെക്കുറിച്ചും ക്ലാസുകൾ എടുത്തിരുന്നു.

TNN 7 Aug 2016, 10:27 am
കാസർഗോഡ്: മലയാളികൾക്ക് ഐഎസ് ഭീകര സംഘടനയുമായി ബന്ധമുണ്ടെന്നുള്ളതിനു കൂടുതൽ തെളിവുകൾ പുറത്ത് വന്നു. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് 21 പേരെ ഐഎസിൽ എത്തിച്ചു എന്ന് കരുതുന്ന തൃക്കരിപ്പൂർ സ്വദേശി അബ്ദുൽ റാഷിദ് ജിഹാദിന് ആഹ്വനം ചെയ്തിരുന്നതായി രഹസ്യമൊഴി അന്വേഷണ സംഘത്തിന് ലഭിച്ചു.
Samayam Malayalam rashid urged others to fight jihad
അബ്ദുള്‍ റാഷിദ് ജിഹാദിന് ആഹ്വനം ചെയ്തിരുന്നതായി രഹസ്യമൊഴി


റാഷിദ് ഐഎസിനെക്കുറിച്ചും വിശുദ്ധ യുദ്ധത്തെക്കുറിച്ചും ക്ലാസുകൾ എടുത്തിരുന്നു. ഐഎസിന്‍റെ ഔദ്യോഗിക പ്രസിദ്ധീകരണമായ 'ദാബിഖ്' റാഷിദ് ശേഖരിച്ചിരുന്നെന്നും വ്യക്തമായി. റാഷിദിനെയും രണ്ടാംഭാര്യ യാസ്മിനെയും പ്രതികളാക്കിയുള്ള കേസ് ഉടൻ എൻഐഎ ഏറ്റെടുക്കും. ഇരുവരുടെയും മേൽ യുഎപിഎ നിയമത്തിന്‍റെ 38,39 വകുപ്പുകൾ ചുമത്തും .

കേരളത്തിൽ നിന്ന് കാണാതായ 21 പേരും അഫ്ഘാനിസ്ഥാനിലെ ഫിലാഫയിൽ എത്തിയതായി ബന്ധുക്കൾക്ക് സന്ദേശം ലഭിച്ചിട്ടുണ്ട്. റാഷിദിനെ കേസിൽ ഒന്നാം പ്രതിയാക്കും. ഖുർആൻ പഠനക്ലാസുകൾ എന്ന പേരിലായിരുന്നു റഷീദ് ജിഹാദിനെ കുറിച്ച് പഠിപ്പിച്ചു കൊണ്ടിരുന്നത്.

അന്വേഷണസംഘങ്ങൾക്ക് വേഗത്തിൽ കണ്ടുപിടിക്കാൻ കഴിയാത്ത രീതിയിൽ രഹസ്യ സ്വഭാവമുള്ളതായിരുന്നു റാഷിദിന്‍റെ ഇന്‍റർനെറ്റ് ഉപയോഗം. രണ്ട് ആഴ്ചക്കുള്ളിൽ ലഭ്യമായ വിവരങ്ങൾ കേരള പോലീസ് എൻഐഎക്കു കൈമാറും.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്