അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ ബി ജെ പി ചരിത്രവിജയം നേടുമെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വവും അദ്ദേഹത്തിന്റെ ജനപ്രീതിയും ബി ജെ പിയെ വിജയിപ്പിക്കും. കോൺഗ്രസ് മോദിയെ അപമാനിക്കുന്നത് ബി ജെ പിയുടെ വിജയത്തിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ നിറവേറ്റാൻ കോൺഗ്രസിന് സാധിക്കില്ല.
വൈദ്യുതി, വെള്ളം, വികസനം തുടങ്ങിയ വാഗ്ദാനങ്ങൾ നിറവേറ്റാൻ ബിജെപിക്കു മാത്രമേ കഴിയുകയുളളൂവെന്നും രവിശങ്കർ പ്രസാദ് കൂട്ടിച്ചേർത്തു.