ആപ്പ്ജില്ല

ഒരുകാലത്ത് കോടീശ്വരനായ സിൻഘാനിയ ഇന്ന് പെരുവഴിയിൽ

ഇന്ത്യൻ വസ്ത്ര വ്യാപാര രംഗത്തെ മുടിചൂടാമന്നനായ ഡോ.വിജയ്പത് സിൻഘാനിയയ്ക്കാണ് ഈ ദുർവിധി

TNN 10 Aug 2017, 9:50 pm
ഒരുകാലത്ത് ഇന്ത്യയിലെ സമ്പന്നന്മാരിൽ ഒരാളായിരുന്ന റെയ്മണ്ടിന്‍റെ അധിപൻ ഇപ്പോൾ മുംബൈയിലൊരു വാടക വീട്ടിൽ ഏകാന്ത ജീവിതം നയിക്കുകയാണ്. ഇന്ത്യൻ വസ്ത്ര വ്യാപാര രംഗത്തെ മുടിചൂടാമന്നനായ ഡോ.വിജയ്പത് സിൻഘാനിയയ്ക്കാണ് ഈ ദുർവിധി. സാമ്പത്തിക പരാധീനതകൾക്ക് നടുവിലാണ് ഈ പഴയ കോടീശ്വരൻ ഇന്ന് ജീവിതം കഴിച്ചുകൂട്ടുന്നത്. കിടപ്പാടം പോലുമില്ലാതെ ദരിദ്രനായിരിക്കുകയാണ് സിൻഘാനിയ. പൊന്നുപോലെ നോക്കിയ മകനാണ് തന്നെ ചതിച്ച് ഈ നിലയിലാക്കിയതെന്നാണ് സിൻഘാനിയ പറയുന്നത്.
Samayam Malayalam raymond man vijaypat singhania blames son for going broke
ഒരുകാലത്ത് കോടീശ്വരനായ സിൻഘാനിയ ഇന്ന് പെരുവഴിയിൽ




ഏതാണ്ട് 1000 കോടി മൂല്യം വരുന്ന തന്‍റെ മുഴുവൻ സ്വത്തുക്കളും മകനെ ഏൽപ്പിച്ചു. അതോടെയാണ് തന്‍റെ ദുർവിധി ആരംഭിച്ചത്. ഇപ്പോള്‍ മകന്‍ ഗൗതം സിംഘാനിയയാണ് റെയ്മണ്ടിന്‍റെ ഉടമ. മുംബൈയിലെ മലബാര്‍ ഹില്ലിലുള്ള ജെകെ ഹൗസ് എന്ന 36 നില കെട്ടിടത്തിന്‍റെ ഉടമയായിരുന്ന സിൻഘാനിയ ഇപ്പോള്‍ താമസിക്കുന്നതാകട്ടെ ചെറിയൊരു വാടക വീട്ടിലും. അടുത്തിടെ മകനെതിരെ മുംബൈ ഹൈക്കോടതിയില്‍ സിൻഘാനിയ ഒരു ഹര്‍ജി നൽകി.



36 നില കെട്ടിടത്തിന്‍റെ രണ്ടുനിലകൾ തനിക്ക് വിട്ടുനൽകണമെന്നും കമ്പനിയുടെ ഓഹരിയിൽ നിന്ന് 7 ലക്ഷം രൂപ നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി. സ്വത്തുകൾ കൈയിൽ കിട്ടിയപ്പോൾ തന്നെ മകൻ പുറത്താക്കിയെന്നും ബിസിനസ് മുഴുവൻ കൈവശപ്പെടുത്തിയെന്നും അതിനാൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുമാണെന്നാണ് സിൻഘാനിയ കോടതി മുൻപാകെ അറിയിച്ചത്.

'Raymond' Man Vijaypat Singhania Blames Son For Going Broke

Raymond owner and now Chairman Emeritus, Vijaypat Singhania is broke and is living a 'hand-to-mouth' existence in Mumbai.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്