ആപ്പ്ജില്ല

2018, 2019 പ്രളയത്തിന് കാരണം മുല്ലപെരിയാറില്‍ നിന്നൊഴുകിയ ജലമല്ല; സത്യവാങ്മൂലത്തില്‍ തമിഴ്‌നാട്

മുല്ലപ്പെരിയാറില്‍ സംഭരിക്കുന്നതിനേക്കാള്‍ കൂടുതല്‍ ജലം ഇടുക്കിയിലും ഇടമലയാറിലും സംഭരിക്കുന്നുണ്ടെന്ന് തമിഴ്‌നാട്.

Samayam Malayalam 8 Sept 2020, 12:49 pm
ന്യൂഡല്‍ഹി: കേരളത്തില്‍ 2018, 2019 വര്‍ഷങ്ങളില്‍ ഉണ്ടായ പ്രളയത്തിന് കാരണം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നുള്ള ജലമല്ലെന്ന് തമിഴ്‌നാട്. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നൊഴുകിയ ജലത്തേക്കാളും അധികജലം കേരളത്തിലെ അണക്കെട്ടില്‍ നിന്ന് ഒഴുകിയിട്ടുണ്ടെന്ന് സുപ്രീംകോടതിയില്‍ തമിഴ്‌നാട് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു.
Samayam Malayalam മുല്ലപ്പെരിയാര്‍ അണക്കെട്ട്
)


Also Read: ചൊവ്വയില്‍ 'ഡസ്റ്റ് ഡെവിള്‍'; പൊടിപടലങ്ങള്‍ കറങ്ങുന്നതായി നാസ, ചിത്രങ്ങള്‍ കണ്ട് ഞെട്ടി ശാസ്ത്രലോകം

കാലവര്‍ഷം ശക്തമായ ജൂലായ് മുതല്‍ സെപ്തംബര്‍ വരെയുള്ള മാസങ്ങളില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 130 അടിയായി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് റസ്സല്‍ ജോയ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2018 ല്‍ പ്രളയം ഉണ്ടായ ഏഴ് ദിവസത്തിനിടയില്‍ 6.65 ഘന അടി ജലം മാത്രമേ മുല്ലപ്പെരിയാറില്‍ നിന്ന് പെരിയാറിലേക്ക് എത്തിയിട്ടുള്ളു. 2019 ല്‍ പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നപ്പോഴും മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ഉണ്ടായിരുന്ന പരമാവധി ജലം 131.1 അടി മാത്രമായിരുന്നെന്നും തമിഴ്‌നാട് സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി.

Also Read: 'ഇത് അവസാനത്തേതല്ല, അടുത്ത മഹാമാരിയ്ക്കായി ലോകം തയ്യാറെടുക്കണം'; മുന്നറിയിപ്പുമായി ഡബ്ലുഎച്ച്ഒ

ജനുവരി 1 നും മെയ് 30 നും ഇടയില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് സ്ഥിതി ചെയ്യുന്ന മേഖലയില്‍ 62 ഭൂചലനങ്ങള്‍ ഉണ്ടായിരുന്നെന്ന ഹര്‍ജിയില്‍ 0.08 നും 2.8 നും ഇടയില്‍ തീവ്രത മാത്രമാണ് ഈ ഭൂചലനങ്ങള്‍ ഉണ്ടാക്കിയതെന്ന് തമിഴ്‌നാട് പ്രതികരിച്ചു. അണക്കെട്ടിന്റെ സുരക്ഷയ്ക്ക് ഈ ഭൂചലനങ്ങള്‍ ഭീഷണി അല്ലെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. മുല്ലപ്പെരിയാറില്‍ സംഭരിക്കുന്നതിനേക്കാള്‍ കൂടുതല്‍ ജലം ഇടുക്കിയിലും ഇടമലയാറിലും സംഭരിക്കുന്നുണ്ടെന്ന് തമിഴ്‌നാട് സര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്