ആപ്പ്ജില്ല

ഇന്നലെ രാജി പിൻവലിക്കുമെന്ന് ഉറപ്പ് നൽകി: ഇന്ന് ബിജെപിക്കൊപ്പം പോയി

വിമതരെ തിരികെയെത്തിക്കാനുള്ള കോൺഗ്രസ് - ജെഡിഎസ് ശ്രമം പാഴായി. രണ്ടു ദിവസത്തിനുള്ളിൽ കർണാടക നിയമസഭയിൽ വിശ്വാസവോട്ട് നടക്കുമെന്ന സൂചനക്കിടെയാണ് എംഎൽഎമാർ ബിജെപിക്കൊപ്പം ചേരുന്നത്.

Samayam Malayalam 14 Jul 2019, 2:26 pm
ബെംഗലൂരു: കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം രാജി പിൻവലിക്കാമെന്ന് ഉറപ്പു നൽകിയ കർണാടകയിലെ വിമത എംഎൽഎ ബിജെപി നേതാവിനൊപ്പം മുംബൈയിലേക്ക് പോയി. മുൻ മന്ത്രിയും എംഎൽഎയുമായ എം.ടി ബി നാഗരാജാണ് യെഡ്യൂരപ്പയുടെ പി.എ സന്തോഷിനൊപ്പമാണ് നാഗരാജ് മുംബൈയിലേക്ക് പറന്നത്.
Samayam Malayalam M T B Nagaraj


നേരത്തെ രാജിവെച്ച മറ്റൊരു എംഎൽഎ സുധാകർ റാവുവും തനിക്കൊപ്പം രാജി വെച്ച് പിൻവലിച്ച് കോൺഗ്രസിൽ തുടരുമെന്ന് നാഗരാജ് ഇന്നലെ വ്യക്തമാക്കിയിരുന്നു. കുമാരസ്വാമി, സിദ്ധരാമയ്യ, ഡി.കെ ശിവകുമാർ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു നാഗരാജിന്റെ വെളിപ്പെടുത്തൽ. മുംബൈയിൽ നാഗരാജിനെ വിമത എംഎൽഎയായ രമേശ് ജർക്കിഹോളി സ്വീകരിച്ചു.


എല്ലാ കോൺഗ്രസ് എംഎൽഎമാരിലും തനിക്ക് വിശ്വാസമുണ്ടെന്നും അവർ ദീർഘകാലം പാർട്ടിക്ക് വേണ്ടി പടപൊരുതിയവരാണെന്നും മുതിർന്ന നേതാവ് ഡി.കെ ശിവകുമാർ പ്രതികരിച്ചു. നാളെയോ ബുധനാഴ്ചയോ വിശ്വാസവോട്ടെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷ. മന്ത്രിസഭക്ക് പിന്തുണ പിൻവലിച്ച് വോട്ട് ചെയ്യുന്നവരുടെ അംഗത്വം നഷ്ടമാകും.

രണ്ടു വിമതർ തിരികെ മന്ത്രിസഭയിലേക്ക് എത്തുന്നതിന്റെ ആശ്വാസത്തിലായിരുന്നു കോൺഗ്രസ് - ജെഡിഎസ് നേതാക്കൾ. എന്നാൽ, മുൻ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ആർ അശോക് നേരിട്ട് ഇടപെട്ടാണ് നാഗരാജിനെ ഇപ്പോൾ തിരികെ കൊണ്ടുപോയിരുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്