ആപ്പ്ജില്ല

എെഎെടി പ്രവേശിപ്പിച്ചില്ല; 500കോടിയുടെ കമ്പനിയുമായി ശ്രീകാന്ത്

ആത്മവിശ്വാസത്തിൻെറ മറ്റൊരു പേരാണ് ശ്രീകാന്ത് ബോല. ആന്ധ്രാപ്രദേശിലെ ഒരു വീദുര ഗ്രാമത്തിൽ കാഴ്ചയില്ലാത്തവനായി

TNN 7 Apr 2016, 10:34 pm
ആത്മവിശ്വാസത്തിൻെറ മറ്റൊരു പേരാണ് ശ്രീകാന്ത് ബോല. ആന്ധ്രാപ്രദേശിലെ ഒരു വിദൂര ഗ്രാമത്തിൽ കാഴ്ചയില്ലാത്തവനായി ജനിച്ച ശ്രീകാന്ത് ബോല അനേക‍ർക്ക് പ്രചോദനത്തിൻെറ പാഠപുസ്തകമാണ്. 500കോടി ആസ്തിയുള്ള സ്ഥാപനത്തിൻെറ മേധാവിയായ ശ്രീകാന്തിൻെറ ജീവിതം ഇങ്ങനെയാണ്. ആന്ധ്ര പ്രദേശിലെ ഒരു വിദൂര ഗ്രാമത്തിലാണ് ശ്രീകാന്ത് ജനിച്ചത്. വൈകല്യമുള്ളതിനാൽ അവനെ ഉപേക്ഷിക്കാൻ മാതാപിതാക്കളോട് പലരും ഉപദേശിച്ചു. എന്നാൽ പ്രതിമാസം 1600രൂപ വരുമാനം മാത്രമുണ്ടായിരുന്ന ആ കുടുംബം ആ കുട്ടിക്ക് ഉന്നത വിദ്യഭ്യാസം നൽകാൻ ശ്രദ്ധിച്ചു.
Samayam Malayalam rejected by iit srikanth bolla is now the ceo of a 50 crore company
എെഎെടി പ്രവേശിപ്പിച്ചില്ല; 500കോടിയുടെ കമ്പനിയുമായി ശ്രീകാന്ത്



23 വ‍ർഷത്തിനു ശേഷം ശ്രീകാന്ത് 50കോടി ടേണോവറുള്ള ഹൈദരാബാദ് ആസ്ഥാനമായ ബൊലാന്ത് ഇൻഡസ്ട്രീസിൻെറ തലപ്പത്ത് നിൽക്കുകയാണ്. വൈകല്യമുള്ളവരേയും നിരക്ഷരരുമായ നിരവധി ആളുകൾ ഇവിടെ ജോലി ചെയ്യുന്നു. പരിസ്ഥിതി സൗഹൃദ, ഡിസ്പോസിബിൾ പാക്കേജിംഗ് സൊലൂഷൻ കമ്പനിയാണിത്. "'ഒരിക്കൽ ലോകം എന്നെ നോക്കി പറഞ്ഞു നിനക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല എന്ന്, എന്നാൽ ലോകത്തെ നോക്കി ഞാൻ പറഞ്ഞു. എനിക്ക് എന്തും സാധിക്കുമെന്ന്" ...ശ്രീകാന്ത് പറയുന്നു. ജീവിത വിജയത്തിൻെറ ക്രെഡിറ്റ് തന്നെ അഭ്യസ്ത വിദ്യനാക്കിയ, ഇൗ ഭൂമിയിൽ ജീവിക്കേണ്ട ഭാഗ്യമുള്ള മനുഷ്യനായി കരുതി വള‍ർത്തിയ മാതാപിതാക്കൾക്ക് ശ്രീകാന്ത് സമ‍ർപ്പിക്കുന്നു.



സ്കൂളിൽ പലരും അവനെ കളിയാക്കുക പതിവായിരുന്നു. സ്പെഷ്യൽ സ്കൂളിലേക്ക് മാറ്റപ്പെട്ട ശ്രീകാന്ത് ചെസിനേയും ക്രിക്കറ്റിനേയും സ്നേഹിക്കാൻ തുടങ്ങി. പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ 90 ശതമാനം മാർക്കാണ് വാങ്ങിയത്. വളരെ കഷ്ടപ്പെട്ട് എെഎെടി പ്രവേശനത്തിന് ശ്രമിച്ചെങ്കിലും. അന്ധനായതിനാൽ ഹാൾ ടിക്കറ്റ് ലഭിച്ചില്ല. ആയിടയ്ക്കാണ് ഡോ.എപിജെ അബ്ദുൾ കലാമിൻെറ മൂല്യധിഷ്ഠിത വിദ്യഭ്യസത്തെ അടിസ്ഥാനപ്പെടുത്തിയുളള സംഘടനയിൽ പ്രവ‍ർത്തിക്കാൻ ഇടയായത്.



ഐഐടി പ്രവേഷനം നഷ്ടപ്പെട്ടെങ്കിലും ശ്രീകാന്ത് വിദേശ സർവകലാശാലകളിൽ അപേക്ഷകൾ അയക്കാൻ തുടങ്ങി. അങ്ങനെ മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് (എം.ഐ.ടി) പ്രവേശനം നേടുന്ന ആദ്യ അന്താരാഷ്ട്ര അന്ധനായ വിദ്യാർഥിയായി ശ്രീകാന്ത് മാറി. പഠനം കഴിഞ്ഞ് സ്വപ്നങ്ങൾ നിറവേറ്റനായി എന്തെങ്കിലും ചെയ്യാൻ ഇന്ത്യയിലേക്ക് വരാൻ തീരുമാനിച്ചു. വൈകല്യമുള്ള 3000 വിദ്യാ‍ർത്ഥികൾക്ക് വിദ്യാഭ്യാസം നൽകുകയും അവ‍ർക്ക് തൊഴിൽ ദാതാവാകുകയും ചെയ്ത മഹാനായ വ്യക്തിയാണ് ശ്രീകാന്ത്. ശ്രീകാന്തിൻെറ ജീവിതവും, സ്ഥാപനവും അനേകം തലമുറകൾക്ക് പ്രചോദനവും വഴികാട്ടിയുമാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്