ആപ്പ്ജില്ല

മോദി നടത്തുന്നത് രാഷ്ട്രീയ നാടകമെന്ന് ചൈന; പ്രശ്നം വഷളാക്കരുത്

ജൂൺ 15ന് നടന്ന ഇന്ത്യ ചൈന അതിര്‍ത്തി സംഘര്‍ഷത്തിൽ 20 ഇന്ത്യൻ സൈനികര്‍ക്കാണ് ജീവൻ നഷ്ടമായത്. ഈ സവിശേഷ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ ലഡാഖ് സന്ദര്‍ശനം.

Samayam Malayalam 4 Jul 2020, 10:36 am
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ലഡാഖിൽ നടത്തിയ മിന്നൽ സന്ദര്‍ശനത്തിനു പിന്നാലെ രൂക്ഷപ്രതികരണവുമായി ചൈന. ചൈനയുടെ കാര്യത്തിൽ ഇന്ത്യയുടെ കണക്കിൽ നിര്‍ണായകമായ പിഴവുണ്ടായെന്നായിരുന്നു അവരുടെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രീയ നാടകം കളിക്കുകയാണെന്നും ചൈന ആരോപച്ചു.
Samayam Malayalam പ്രധാനമന്ത്രി നരേന്ദ്ര മോദി ലഡാഖിൽ
പ്രധാനമന്ത്രി നരേന്ദ്ര മോദി ലഡാഖിൽ സൈനികരെ അഭിസംബോധന ചെയ്യുന്നു


ചൈനയുടെ നയം അതിര്‍ത്തി വികസിപ്പിക്കലാണെന്നു പറഞ്ഞ മോദിയുടെ വാക്കുകള്‍ ഊതിപ്പെരുപ്പിച്ചതാണെന്നും കൃത്രിമം നിറഞ്ഞതാണെന്നും ചൈനീസ് എംബസി വ്യക്തമാക്കി. അയൽരാജ്യങ്ങളുമായി ചര്‍ച്ച ചെയ്ത് കൃത്യമായ അതിര്‍ത്തികള്‍ ചൈന നിശ്ചയിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Also Read: രാജ്യത്ത് 442 കൊവിഡ് മരണം; 22,771 പുതിയ രോഗികള്‍, ഏറ്റവും ഉയര്‍ന്നത്

അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ വഷളാക്കരുതെന്നും ഇരുരാജ്യങ്ങളും തമ്മിൽ സൈനികതലത്തിലും നയതന്ത്രതലത്തിലും ഈ വിഷയത്തിൽ ചര്‍ച്ചകള്‍ നടന്നു വരികയാണെന്നും ചൈനീസ് വിദേശകാര്യ വക്താവ് വ്യക്തമാക്കി. ഇന്ത്യ തങ്ങളുമായി സഹകരിക്കുമെന്നണ് കരുതുന്നതെന്നും ചൈന കൂട്ടിച്ചേര്‍ത്തു.

Also Read: സൈനികരുടെ ധൈര്യവും സമര്‍പ്പണവും സമാനതകളില്ലാത്തത്; മോദിയുടെ പ്രസംഗത്തിലെ അറിയേണ്ട കാര്യങ്ങള്‍

വെള്ളിയാഴ്ച രാവിലെയാണ് മുതിര്‍ന്ന സൈനികോദ്യോഗസ്ഥര്‍ക്കൊപ്പം പ്രധാനമന്ത്ര നരേന്ദ്ര മോദി ലഡാഖിലെ ഫോര്‍വേഡ് സൈനിക പോസ്റ്റിൽ മിന്നൽ സന്ദര്‍ശനം നടത്തിയത്. മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയും അതിര്‍ത്തിയിലെ സാഹചര്യം വിലയിരുത്തുകയും ചെയ്ത പ്രധാനമന്ത്രി സൈനികരെ അഭിസംബോധന ചെയ്യുകയും ചെയ്തു. സൈനികരുടെ കരങ്ങളിൽ അതിര്‍ത്തി സുരക്ഷിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ജൂൺ 15ന് ലഡാഖിലെ ഗാൽവൻ താഴ്‍വരയിൽ നടന്ന ഇന്തോ ചൈന ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികര്‍ക്ക് ജീവൻ നഷ്ടമായ പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മിന്നൽ സന്ദര്‍ശനം. ലഡാഖിലെ നിമൂ സൈനിക പോസ്റ്റിലാണ് അദ്ദേഹം എത്തിയത്. സംയുക്ത സേനാ മേധാവി ബിപിൻ റാവത്തും കരസേനാ മേധാവി എം എം നാരാവണെയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്