ആപ്പ്ജില്ല

ഡോളോ 650 കുറിച്ച് നൽകുന്നതിന് ഡോക്ടർമാർക്ക് കമ്പനി നൽകിയത് 1000 കോടിയുടെ ആനുകൂല്യങ്ങൾ; വിഷയം ഞെട്ടിക്കുന്നതെന്ന് സുപ്രീം കോടതി

300 കോടിയുടെ നികുതി വെട്ടിപ്പ് കമ്പനി നടത്തിയതായി സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് നടത്തിയ പരിശോധനയിൽ കണ്ടെത്തി. സിബിഡിടി ഇത് സുപ്രീം കോടതിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്

Authored byNilin Mathews | Lipi 19 Aug 2022, 12:56 pm

ഹൈലൈറ്റ്:

  • ജനങ്ങളുടെ ആരോഗ്യത്തെ ഇത് ദോഷകരമായി ബാധിക്കുന്നുവെന്ന് വാദം
  • 1000 കോടിയുടെ സൗജന്യം മരുന്ന് കമ്പനി ഡോക്ടർമാർക്ക് നൽകിയെന്നാണ് ആരോപണം
  • മരുന്നിന്‍റെ വില നിർണയിക്കുന്നതിലും നിയന്ത്രണം വേണമെന്ന് ആവശ്യം
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
ന്യൂഡൽഹി: ഡോളോ 650 മരുന്ന് കുറിച്ച് നൽകുന്നതിന് മരുന്ന് കമ്പനി ഡോക്ടർമാർക്ക് 1000 കോടി രൂപയുടെ ആനുകൂല്യങ്ങൾ നൽകിയെന്ന വിവരം ഞെട്ടിപ്പിക്കുന്നതെന്ന് സുപ്രീം കോടതി. 1000 കോടിയുടെ സൗജന്യം മരുന്ന് കമ്പനി ഡോക്ടർമാർക്ക് നൽകിയെന്നാണ് ആരോപണം.
സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് ഡോളോ 650 നിർമാതാക്കൾ ഇത്തരത്തിൽ പണം ചെലവാക്കുന്നതായി കണ്ടെത്തിയിരുന്നുവെന്ന് മുതിർന്ന അഭിഭാഷകൻ സഞ്ജയ് പരീഖ് സുപ്രീം കോടതിയിൽ പറഞ്ഞു. ഫെഡറേഷൻ ഓഫ് മെഡിക്കൽ സെയിൽസ് റെപ്രസന്‍റേന്‍റീവ് അസോസിയേഷൻ ഓഫ് ഇന്ത്യ എന്ന എൻജിഒക്ക് വേണ്ടിയാണ് സഞ്ജയ് പരീഖ് ഹാജരായത്. ഡോക്ടർമാർക്ക് സൗജന്യം നൽകുന്നതിന്‍റെ ഉത്തരവാദിത്തം കമ്പനികൾക്ക് മാത്രമാണെന്നും എൻജിഒ കോടതിയെ അറിയിച്ചു.


Also Read: 'ദയാവധം സ്വീകരിക്കാൻ സുഹൃത്ത് വിദേശത്തു പോകുന്നത് തടയണം'; 49 കാരി സമർപ്പിച്ച ഹർജി പിൻവലിച്ചു

ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് എ എസ് ബോപ്പണ്ണ എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസാണ് കേട്ടത്. പത്ത് ദിവസത്തിനകം വിഷയത്തിൽ നിലപാടിറിയിക്കണമെന്ന് സുപ്രീം കോടതി ബെഞ്ച് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാരിന് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ കെ എം നടരാജാണ് ഹാജരായത്. കൊവിഡ് കാലത്ത് തനിക്ക് ഈ മരുന്ന് ഉപയോഗിക്കേണ്ടി വന്നിട്ടുണ്ടെങ്കിൽ പോലും ഇപ്പോൾ താൻ കേൾക്കുന്നത് സംഗീതം പോലെ സുഖകരമായ കാര്യമല്ലെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.

ബെംഗളൂരു കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഡോളോ 650 നിർമാതാക്കളായ മൈക്രോ ലാബ്‌സിന്‍റെ ഒമ്പത് സംസ്ഥാനങ്ങളിലെ 36 കേന്ദ്രങ്ങൾ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് റെയ്ഡ് ചെയ്തിരുന്നു. 300 കോടിയുടെ ടാക്സ് വെട്ടിപ്പ് കമ്പനി നടത്തിയതായും പരിശോധനയിൽ കണ്ടെത്തിയെന്ന് സിബിഡിടി അറിയിച്ചു. ഈ പ്രവണത മൂലം ഡോളോ 650 ഡോക്ടർമാർ രോഗികൾക്ക് കൂടുതലായി കൊടുത്തുവെന്നും ജനങ്ങളുടെ ആരോഗ്യത്തെ ഇത് ദോഷകരമായി ബാധിക്കുമെന്നും സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു.

Also Read: സ്വാതന്ത്ര്യദിനാഘോഷത്തിനിടെ 'പാമ്പായി' പോലീസ് ഉദ്യോഗസ്ഥർ; നൃത്തം വൈറൽ, നടപടിയെടുത്ത് സർക്കാർ

500 എംജി വരെയുള്ള മരുന്നുകളുടെ വില നിയന്ത്രിക്കാനുള്ള അധികാരം സർക്കാർ സംവിധാനങ്ങൾക്കാണെന്നും 500 എംജിക്ക് മുകളിലുള്ള മരുന്നുകളുടെ വില നിർണയിക്കാനുള്ള അധികാരം അവ ഉത്പാദിപ്പിക്കുന്ന കമ്പനികൾക്കാണെന്നും സഞ്‌ജയ്‌ പരീഖ് സുപ്രീം കോടതിയിൽ പറഞ്ഞു. വിഷയത്തിന്മേൽ ഉള്ള പൊതുതാത്പര്യ ഹർജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. മരുന്ന് കമ്പനികൾക്ക് മരുന്നുകളുടെ വിപണനം സംബന്ധിച്ച് കൃത്യമായ മാർഗനിർദേശം നൽകണമെന്നും ഹർജിയിൽ എൻജിഒ ആവശ്യപ്പെട്ടു.
ഓതറിനെ കുറിച്ച്
Nilin Mathews

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്