ആപ്പ്ജില്ല

കലാപം: വ്യാജ ചിത്രം പ്രചരിപ്പിച്ചവർക്കെതിരെ നടപടി

ബംഗാളിലെ നോർത്ത് 24 പർഗാനയിലെ വർഗീയ കലാപത്തിലെ ചിത്രമാണിതെന്ന് ആയിരുന്നു പ്രചരിപ്പിച്ചത്

TNN 9 Jul 2017, 3:24 pm
കൊൽക്കത്ത: ഭോജ്‌പുരി സിനിമയിലെ രംഗം ബംഗാൾ കലാപത്തിന്‍റേതെന്ന രീതിയിൽ പ്രചരിപ്പിച്ച ആൾ അറസ്റ്റിൽ. ബംഗാളിലെ നോർത്ത് 24 പർഗാനയിലെ വർഗീയ കലാപത്തിലെ ചിത്രമാണിതെന്ന് ആയിരുന്നു പ്രചരിപ്പിച്ചത്. കലാപത്തിൽ ഒരാൾ മരിക്കുകയും ചെയ്തിരുന്നു. ചിത്രം പ്രചരിപ്പിച്ചതിന് തുടർന്നാണ് ബസിർഹത്തിൽ കലാപം പടർന്നത്.
Samayam Malayalam riot police arrested man behind fake picture
കലാപം: വ്യാജ ചിത്രം പ്രചരിപ്പിച്ചവർക്കെതിരെ നടപടി




2014ൽ പുറത്തിറങ്ങിയ ഭോജ്‌പുരി ചിത്രമായ 'ഔറത്ത് ഖിലോന നഹി' എന്ന ചിത്രത്തിലെ ഒരു രംഗമാണ് ഇതെന്ന് ആൾട്ട് ന്യൂസ് ഉൾപ്പടെയുള്ള ഓൺലൈൻ മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. ഈ ചിത്രം ഉപയോഗിച്ച് ബിജെപിയുടെ ഹരിയാനയിലുള്ള പ്രവർത്തകനായ വിജേത മാലിക് മമത ബാനർജി സർക്കാരിനെ കുറ്റപ്പെടുത്തിയിരുന്നു. കലാപത്തിന് പിന്നിൽ ബിജെപിയാണെന്ന് മമത ബാനർജിയും കുറ്റപ്പെടുത്തിയിരുന്നു.

വ്യാജ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പശ്ചിമ ബംഗാൾ പോലീസും സർക്കാരും അറിയിച്ചു.

Riot: Police arrested man behind fake picture

West Bengal police arrested the person behind fake picture which instigated communal riot

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്