ആപ്പ്ജില്ല

വദ്ര ഭൂമി ഇടപാട്: ഭൂപീന്ദർ സിംഗ് ഹൂഡയ്ക്ക് സമൻസ്

ഗുഡ്ഗാവ്: റോബർട്ട് വദ്രയുടെ ഭൂമി ഇടപാട് കേസുമായി ബന്ധപ്പെട്ട് മുൻ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡക്ക് അന്വേഷണ കമ്മീഷൻ സമൻസ് അയച്ചു.

TNN 17 Mar 2016, 11:54 am
ഗുഡ്ഗാവ്: റോബർട്ട് വദ്രയുടെ ഭൂമി ഇടപാട് കേസുമായി ബന്ധപ്പെട്ട് മുൻ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡക്ക് അന്വേഷണ കമ്മീഷൻ സമൻസ് അയച്ചു. മൊഴിയെടുക്കാനായി മാർച്ച് 23ന് കോടതിയിൽ ഹാജരാവണമെന്നാണ് ജസ്റ്റിസ് എസ് എൻ ധിംഗ്ര കമ്മീഷൻ ഹൂഡയോട് ആവശ്യപ്പെട്ടിരിക്കുന്നത്. റോബർട്ട് വദ്രയുടെ സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി അടക്കം നിരവധി സ്വകാര്യ കമ്പനികൾക്ക് ലൈസൻസ് അനുവദിച്ച് നൽകിയതിലാണ് സമൻസ്.
Samayam Malayalam robert vadra land case probe panel summons ex haryana cm bhupinder singh hooda
വദ്ര ഭൂമി ഇടപാട്: ഭൂപീന്ദർ സിംഗ് ഹൂഡയ്ക്ക് സമൻസ്


ഹരിയാന ചീഫ് സെക്രട്ടറി ദീപീന്ദർ സിംഗ് ദേശിയുടെയും സ്വകാര്യ കമ്പനി അധികൃതരുടെയും മൊഴിയെടുത്തിരുന്നു. ഹൂഡയുടെ ഓഫീസിൽ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന റിട്ട. ഐഎഎസ് ഓഫീസറും യുപിഎസ്‍‍സി അംഗവുമായ ഛത്തർ സിംഗിനെയും കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിരുന്നു. ഛത്തർ സിംഗായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസിൽ നഗരകാര്യ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നത്. മെയ് 2015ൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ജസ്റ്റിസ് ധിംഗ്രയുടെ നേതൃത്വത്തിൽ അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്