ആപ്പ്ജില്ല

രോഹിത് വെമുല ആത്മഹത്യ ചെയ്‍തത് യൂണിവേഴ്‍സിറ്റിയുടെ നടപടികള്‍കൊണ്ടല്ല

അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത്: വെമുല ദളിതൻ അല്ലെന്നും റിപ്പോർട്ട്

Times Now 16 Aug 2017, 7:03 pm
ന്യൂഡല്‍ഹി: ഹൈദരാബാദ് സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ത്ഥിയായിരുന്ന രോഹിത് വെമുല ആത്മഹത്യ ചെയ്‍തത് യൂണിവേഴ്‍സിറ്റിയുടെ നടപടികള്‍കൊണ്ടല്ലെന്ന് അന്വേഷണ കമ്മീഷന്‍. ചൊവ്വാഴ്‍ച പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് കമ്മീഷന്‍ സര്‍വകലാശാലയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത്.
Samayam Malayalam rohith vemulas suicide was not result of university action confirms inquiry commission
രോഹിത് വെമുല ആത്മഹത്യ ചെയ്‍തത് യൂണിവേഴ്‍സിറ്റിയുടെ നടപടികള്‍കൊണ്ടല്ല


ഹോസ്റ്റലില്‍നിന്ന് പുറത്താക്കിയതുമൂലമല്ല വെമുല ആത്മഹത്യ ചെയ്‍തതെന്നും വ്യക്തിപരമായ പ്രശ്‍നങ്ങള്‍കൊണ്ടാണ് ജീവനൊടുക്കാന്‍ വെമുല തീരുമാനിച്ചതെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വെമുലയ്ക്ക് ധാരാളം പ്രശ്‍നങ്ങള്‍ ഉണ്ടായിരുന്നു. വിവിധ കാരണങ്ങള്‍കൊണ്ട് അസന്തുഷ്‍ടനായിരുന്നു വെമുല. അദ്ദേഹത്തിന്‍റെ ആത്മഹത്യാ കുറിപ്പും ഇത് വ്യക്തമാക്കുന്നുണ്ട്, കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞു.

മുന്‍ കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി സ്‍മൃതി ഇറാനി, ബിജെപി നേതാവ് ബന്ദാരു ദത്താത്രേ എന്നിവര്‍ക്ക് സര്‍വകലാശാല വെമുലയ്‍ക്കെതിരായെടുത്ത നടപടികളില്‍ പങ്കില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ദത്താത്രേയയുടെ ആവശ്യപ്രകാരം ഇറാനിയാണ് വെമുലയ്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍വകലാശാലാ അധികൃതരോട് ആവശ്യപ്പെട്ടതെന്ന് വെമുലയുടെ മരണശേഷം വിവാദം ഉയര്‍ന്നിരുന്നു.

തനിക്കെതിരെ സര്‍വകലാശാല കൈക്കൊണ്ട നടപടികളില്‍ അമര്‍ഷമുണ്ടായിരുന്നെങ്കില്‍ വെമുല ഇത് വ്യക്തമായി എഴുതുമായിരുന്നു. എന്നാല്‍ അതുണ്ടായില്ല. അതുകൊണ്ടുതന്നെ യൂണിവേഴ്‍സിറ്റിയില്‍ നടന്ന കാര്യങ്ങളല്ല വെമുലയുടെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് കമ്മീഷന്‍റെ നിഗമനം. വെമുല ദളിതന്‍ ആയിരുന്നില്ലെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

എന്നാല്‍, വിദ്യാര്‍ത്ഥികളുടെ പരാതികള്‍ പരിഹരിക്കാന്‍ ആവശ്യമായ സംവിധാനം സര്‍വകലാശാലയില്‍ ഇല്ലെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. പ്രത്യേകിച്ച് സംവരണ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ സ്കോളര്‍ഷിപ്പിന്‍റെയും മറ്റും കാര്യത്തില്‍ ഇത് പ്രകടമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അലഹാബാദ് ഹൈക്കോടതിയിലെ മുന്‍ ജഡ്‍ജ് ആയ എകെ രൂപന്‍വാള്‍ ആണ് ജുഡീഷ്യല്‍ കമ്മീഷന്‍.

Rohith Vemula's suicide was not result of university action, confirms inquiry commission

In a twist in the Rohith Vemula suicide case, the inquiry commission probing the matter confirmed on Tuesday that the PhD scholar at the University of Hyderabad did not commit suicide due to expulsion from the hostel.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്