ആപ്പ്ജില്ല

'നോട്ട'യ്ക്കെതിരെ ക്യാംപയിനുമായി ആർഎസ്എസ്

കര്‍ണാടക, മധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ കഴിഞ്ഞെ തെരഞ്ഞെടുപ്പിൽ നോട്ടയ്ക്ക് മികച്ച പ്രതികരണം ലഭിച്ചു. എന്നാൽ ഇക്കുറി ഇതുവഴി തങ്ങളുടെ വോട്ടുകള്‍ ചോരുന്നത് തടയാനാണ് ആര്‍എസ്എസ് ലക്ഷ്യമിടുന്നത്.

Samayam Malayalam 23 Mar 2019, 12:01 pm

ഹൈലൈറ്റ്:

  • വിലപ്പെട്ട വോട്ടുകള്‍ പാഴാക്കരുതെന്ന് ആവശ്യം
  • വീടുകള്‍ തോറും കയറിയിറങ്ങി പ്രവര്‍ത്തകരുടെ പ്രചരണം
  • നോട്ട ജനാധിപത്യപ്രക്രിയയിൽ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കുന്നു എന്ന് ആര്‍എസ്എസ്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam EVM and VVPAT.
മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പിൽ നോട്ടയ്ക്ക് വോട്ട് ചെയ്യരുതെന്ന ക്യാംപയിനുമായി ആര്‍എസ്എസ്. വോട്ടുകള്‍ നഷ്ടപ്പെടുത്താതിരിക്കാനായി വീടുകള്‍ തോറും കയറിയിറങ്ങി പ്രചരണം നടത്തുകയാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എതിര്‍സ്ഥാനാര്‍ത്ഥിയ്ക്ക് ലഭിച്ച ഭൂരിപക്ഷത്തെക്കാളധികം വോട്ടുകള്‍ നോട്ടയ്ക്ക് ലഭിച്ച പശ്ചാത്തലത്തിലാണ് പുതിയ ക്യാംപയിനുമായി ആര്‍എസ്എസ് രംഗത്തെത്തിയിരിക്കുന്നത്.
കര്‍ണാടക, മധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ കഴിഞ്ഞെ തെരഞ്ഞെടുപ്പിൽ നോട്ടയ്ക്ക് മികച്ച പ്രതികരണം ലഭിച്ചു. എന്നാൽ ഇക്കുറി ഇതുവഴി തങ്ങളുടെ വോട്ടുകള്‍ ചോരുന്നത് തടയാനാണ് ആര്‍എസ്എസ് ലക്ഷ്യമിടുന്നത്. നോട്ട ജനാധിപത്യപ്രക്രിയകളിൽ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കുകയും വിലപ്പെട്ട വോട്ടുകള്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്യുന്നതാണെന്ന് ആര്‍എസ്എസ് വക്താവ് അരുൺകുമാര്‍ പറഞ്ഞു.

അതേസമയം നോട്ടയ്ക്കെതിരെയുള്ള ക്യാംപയിൻ കൊണ്ട് ബിജെപിയ്ക്ക് അല്ല സ്ഥാനാര്‍ത്ഥികള്‍ക്കാണ് ഗുണമുണ്ടാകുന്നതെന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്