ആപ്പ്ജില്ല

ആര്‍എസ്എസ് പ്രത്യയശാസ്ത്രം വിഷമെന്ന് മല്ലികാര്‍ജുന്‍ ഗാര്‍ഖെ

ആര്‍എസ്എസിന് വിമര്‍ശനവുമായി കൂടുതല്‍ നേതാക്കള്‍ രംഗത്ത്.

Samayam Malayalam 29 Aug 2018, 9:59 am
മുംബൈ: ആര്‍എസ്എസിന് വിമര്‍ശനവുമായി കൂടുതല്‍ നേതാക്കള്‍ രംഗത്ത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പിന്നാലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഗാര്‍ഖെയാണ് ആര്‍എസ്എസിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. ആര്‍എസ്എസിന്‍റെ പ്രത്യയശാസ്ത്രം രാജ്യത്തിന് വിഷമാണെന്ന് ഗാര്‍ഖെ പറഞ്ഞു. ബിജെപി ആര്‍എസ്എസ് നയം അംഗീകരിച്ചിരിക്കുന്നു. ഈ നയമാണ് രാജ്യത്ത് നരേന്ദ്ര മോദി നടപ്പാക്കുന്നതെന്നതെന്നും ഗാര്‍ഖെ കുറ്റപ്പെടുത്തി.
Samayam Malayalam photo


ആര്‍എസ്എസിന്‍റെ പ്രത്യയശാസ്ത്രം രാജ്യത്തിന് ആപത്താണ്. ഇത് അംഗീകരിക്കാനാകില്ല. ഈ നയത്തിനെതിരെ കോണ്‍ഗ്രസ് ശക്തിയുക്തം പോരാടുമെന്നും മല്ലികാര്‍ജുന്‍ ഗാര്‍ഖെ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ ഒരൊറ്റ എന്‍ജിഒയ്ക്ക് മാത്രമേ സ്ഥാനമുള്ളൂവെന്നും അത് ആര്‍എസ്എസാണെന്നും കുറ്റപ്പെടുത്തി കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു. ആര്‍എസ്എസ് ഒഴികെയുള്ള എല്ലാ എന്‍ജിഒകളും അടച്ചുപൂട്ടി ആക്ടിവിസ്റ്റുകളെയെല്ലാം തടങ്കലിലാക്കുകയാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്