ആപ്പ്ജില്ല

രാമക്ഷേത്ര നിർമാണം അനിവാര്യമെന്ന് മോഹൻ ഭഗവത്

രാമക്ഷേത്രം നിർമിച്ചേ മതിയാകൂ എന്ന് മോഹൻ ഭഗവത്

Samayam Malayalam 21 Sept 2018, 4:52 pm
ന്യൂഡൽഹി: അയോദ്ധ്യ വിഷയത്തിൽ കടുത്ത നിലപാട് ആവർത്തിച്ച് ആർഎസ്എസ് മേധാവി മോഹൻ ഭഗവത്. സത്യവും നീതിയും നിഷേധിച്ചാൽ 'മഹാഭാരതം' ആവർത്തിക്കുമെന്ന് മോഹൻ ഭഗവത് വ്യക്തമാക്കി. അയോധ്യയിലെ തർക്ക ഭൂമിയിൽ രാമക്ഷേത്രം പണിയുമെന്ന നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് കഴിഞ്ഞ ദിവസവും ഭഗവത് സൂചിപ്പിച്ചിരുന്നു.
Samayam Malayalam Mohan Bhagwat


ഹേമന്ദ് ശർമ്മ, അയോധ്യയെ കുറിച്ച് എഴുതിയ പുസ്തകങ്ങളുടെ പ്രകാശനച്ചടങ്ങിലാണ് ഭഗവത് നിലപാട് ആവർത്തിച്ചത്. ബിജെപി അധ്യക്ഷൻ അമിത് ഷാ, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. വ്യക്തിതാൽപര്യവും അഹങ്കാരവും ഈ വിഷയത്തിൽ ഏവരും ഉപേക്ഷിക്കണമെന്നും ഭഗവത് വ്യക്തമാക്കി. നിക്ഷിപ്‌ത താൽപര്യങ്ങൾ ക്ഷേത്ര നിർമാണത്തെ കൂടുതൽ വൈകിപ്പിക്കുമെന്നും ഭഗവത് തുറന്നടിച്ചു. നീതിയും സത്യവും നിഷേധിച്ചാൽ 'മഹാഭാരതം' ആർക്കും ഒഴിവാക്കാൻ കഴിയില്ലെന്ന് ഭഗവത് ആവർത്തിച്ചു.

സ്വതന്ത്രത്തിന് ഇന്ത്യ കണ്ട ഏറ്റവും വലിയ മുന്നേറ്റം അയോധ്യയിൽ ഉണ്ടാകുമെന്ന് അമിത ഷാ പ്രതികരിച്ചു. രാജ്യത്തെ മുഴുവൻ ജനങ്ങളുടെയും സഹകരണത്തോടെ രാമജന്മഭൂമിയിൽ ക്ഷേത്രം പണിയണമെന്ന് രാജ്‌നാഥ് സിങ് വ്യക്തമാക്കി. എന്നാൽ, രാമന്റെ വനവാസം 14 വർഷമായിരുന്നെന്നും അയോധ്യയുടെ വനവാസം 500 വർഷത്തിന് ശേഷവും തുടരുന്ന അവസ്ഥയാണ് ഇപ്പോൾ ഉള്ളതെന്നും മോഹൻ ഭഗവത് ആരോപിച്ചു. അനീതിയുമായി നാം മുന്നോട്ട് പോയാൽ അക്രമം ഉണ്ടാകുക തന്നെ ചെയ്യുമെന്നും ഭഗവത് മുന്നറിയിപ്പ് നൽകി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്