ആപ്പ്ജില്ല

31 ദിവസങ്ങൾക്കിടെ ശശികലയെ ജയിലിൽ സന്ദർശിച്ചത് 28 പേർ

31 ദിവസങ്ങൾക്കിടെ 28 സന്ദർശക്കരെയാണ് ശശികല ജയിലിൽ കണ്ടത്.

TNN 6 Apr 2017, 12:24 pm
ബെംഗലൂരു: അനധികൃത സ്വത്ത് സമ്പാദന കേസിൽ നാല് വർഷത്തെ തടവ് ശിക്ഷക്ക് വിധിക്കപ്പെട്ട എഐഡിഎംകെ നേതാവ് ശശികല ജയിൽ നിയമങ്ങൾ മറികടക്കുന്നതായി പരാതി. 31 ദിവസങ്ങൾക്കിടെ 28 സന്ദർശക്കരെയാണ് ശശികല ജയിലിൽ കണ്ടത്.
Samayam Malayalam rules thrown to wind at bengaluru prison sasikala meets 28 visitors in 31 days
31 ദിവസങ്ങൾക്കിടെ ശശികലയെ ജയിലിൽ സന്ദർശിച്ചത് 28 പേർ


കർണാടക ജയിൽ നിയമപ്രകാരം 15 ദിവസത്തിലൊരിക്കൽ മാത്രമേ ജയിൽ പുള്ളി ബന്ധുക്കളെയോ സുഹൃത്തുക്കളെയോ കാണാൻ പാടുള്ളു. ഫെബ്രുവരി 16 മുതൽ മാർച്ച് 18 വരെ ഓരോ സന്ദർശകരുമായി ശശികല 40 മിനിറ്റിലേറെ സമയം കൂടിക്കാഴ്ച നടത്തിയതായി രേഖകൾ സൂചിപ്പിക്കുന്നു.

ഉന്നത ജയിൽ അധികൃതരുടെ അനുമതിയോടെയാണ് ഇത് നടന്നതെന്നാണ് ആരോപണം. ശശികലക്ക് ജയിലിൽ പ്രത്യേക പരിഗണന നൽകിയിട്ടില്ലെന്ന ജയിൽ ഡിജിപി സത്യനാരായണ റാവുവിന്‍റെ വാദം ഇതോടെ സംശയത്തിന്‍റെ നിഴലിലായിരിക്കുകയാണ്.

Rules thrown to wind at Bengaluru prison, Sasikala meets 28 visitors in 31 days

After being arrested in disproportionate asset case, Sasikala the close aide of Jayalalitha is put in Bengaluru jail for four years.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്