ആപ്പ്ജില്ല

റയാന്‍ സ്കൂള്‍ കൊലപാതകം; ഡ്രൈവറുടെ കുടുംബം നിയമനടപടിയ്ക്ക്

വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയത് അതേ സ്‌കൂളിലെ മറ്റൊരു വിദ്യാര്‍ഥിയാണെന്ന് സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് നിയമ നടപടികളുമായി മുന്നോട്ടു മുന്നോട്ടു പോകാന്‍ കുടുംബം തീരുമാനിച്ചത്.

TNN 10 Nov 2017, 1:29 pm
ഗുഡ്ഗാവ്: ഹരിയാണയിലെ ഗുരുഗ്രാം റയാന്‍ സ്‌കൂളില്‍ എട്ടു വയസുകാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസിനെതിരെ സ്‌കൂള്‍ ബസ് ജീവനക്കാരന്‍ അശോക് കുമാറിന്റെ കുടുംബം നിയമ നടപടിക്കൊരുങ്ങുന്നു. വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയത് അതേ സ്‌കൂളിലെ മറ്റൊരു വിദ്യാര്‍ഥിയാണെന്ന് സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് നിയമ നടപടികളുമായി മുന്നോട്ടു മുന്നോട്ടു പോകാന്‍ കുടുംബം തീരുമാനിച്ചത്.
Samayam Malayalam ryan murder conductors family to sue sit officers for framing him
റയാന്‍ സ്കൂള്‍ കൊലപാതകം; ഡ്രൈവറുടെ കുടുംബം നിയമനടപടിയ്ക്ക്


കേസില്‍ അശോക് കുമാറിനെ മനഃപൂര്‍വ്വം പ്രതിയാക്കാനാണ് ആദ്യം കേസ് അന്വേഷിച്ച പോലീസ് ശ്രമിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. കൃത്രിമ തെളിവുകളുണ്ടാക്കി തന്റെ മകനെ ബലിയാടാക്കാനാണ് പോലീസ് ശ്രമിച്ചതെന്ന കാര്യം ഇപ്പോള്‍ വ്യക്തമായിരിക്കുകയാണെന്ന് അശോക് കുമാറിന്റെ പിതാവ് അമീര്‍ചന്ദ പറഞ്ഞു.

നാട്ടുകാരുടെ സാമ്പത്തിക പിന്തുണ തേടിക്കൊണ്ടാണ് കേസില്‍ നിയമനടപടികളുമായി മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കേസ് അന്വേഷിച്ച ഗുഡ്ഗാവ് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്‍കും. കുറ്റം സമ്മതിക്കുന്നതിനും മാധ്യമങ്ങള്‍ക്കുമുന്നില്‍ ഏറ്റുപറയുന്നതിനും അശോക് കുമാറിനെ ക്രൂരമായി മര്‍ദ്ദിക്കുകയും ചില മരുന്നുകള്‍ നല്‍കുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു.

ദേശീയതലത്തില്‍ ചര്‍ച്ചയായ ഈ കൊലപാതകക്കേസില്‍ ഏറെ നാള്‍ പ്രതിസ്ഥാനത്തുണ്ടായിരുന്നത് സ്‌കൂള്‍ ബസ് ജീവനക്കാരനായിരുന്ന അശോക് കുമാറാണ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്