ആപ്പ്ജില്ല

ശബരിമല സ്ത്രീപ്രവേശനം; എതിര്‍ത്തത് ഏക വനിതാ ജ‍ഡ്ജി

ബെഞ്ചിലെ ഏക വനിതാ ജഡ്ജിയായിരുന്ന ജസ്റ്റിസ് ഇന്ദു മൽഹോത്ര വിധിയിൽ വിയോജിപ്പ് രേഖപ്പെടുത്തി

Samayam Malayalam 28 Sept 2018, 1:05 pm
ന്യൂഡൽഹി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ചരിത്ര വിധി വന്നിരിക്കുകയാണ്. ഏത് പ്രായക്കാരായ സ്ത്രീകള്‍ക്കും ശബരിമലയിൽ പ്രവേശിക്കാമെന്നതാണ് വിധി. എന്നാൽ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിൽ ഒരാള്‍ മാത്രം ഈ വിധിയെ എതിര്‍ക്കുകയാണുണ്ടായത്. മറ്റ് നാല് ജഡ്ജിമാരുടേതും അനുകൂല വിധിയായിരുന്നു. ബെഞ്ചിലെ ഏക വനിതാ ജഡ്ജിയായിരുന്ന ജസ്റ്റിസ് ഇന്ദു മൽഹോത്രയാണ് ഭിന്നാഭിപ്രായം ഉന്നയിച്ചത്.
Samayam Malayalam full60115


രാജ്യത്തിന്‍റെ മതനിരപേക്ഷത മുൻനിര്‍ത്തി മതവിശ്വാസങ്ങളെ മാറ്റിയെഴുതരുതെന്നായിരുന്നു ഇവരുടെ വാദം. ഒരു മതം എന്താണ് പിന്തുടരേണ്ടത് എന്ന് തീരുമാനിക്കേണ്ടത് ആ മതത്തിന്‍റെ അവകാശമാണെന്നും അവർ കുറിച്ചു. മറ്റ് നാല് ജഡ്ജിമാരും ചേര്‍ന്ന് സ്ത്രീപ്രവേശനത്തിൽ അനുകൂല വിധി പ്രസ്താവിച്ചപ്പോള്‍ ഏക വനിതാ ജഡ്ജിയായ ഇവർ മാത്രമാണ് കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുള്ളത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്