ആപ്പ്ജില്ല

രാജസ്ഥാനിൽ പുതിയ നീക്കം; സച്ചിനും എംഎൽഎമാരും ജയ്‌പൂരിലേക്ക്? നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് റിപ്പോർട്ട്

ഓഗസ്‌റ്റ് 14ന് നടക്കുന്ന നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന സൂചനകളാണ് സച്ചിൻ പൈലറ്റ് വിഭാഗത്തിൽ നിന്നും ലഭ്യമാകുന്നത്. ഹരിയാനയിൽ തുടരുന്ന 18 എംഎൽഎമാരും വൈകാതെ ജയ്‌പൂരിലേത്തും

Samayam Malayalam 30 Jul 2020, 4:31 pm
ന്യൂഡൽഹി: രാഷ്‌ട്രീയ പ്രതിസന്ധി തുടരുന്ന രാജസ്ഥാനിൽ പുതിയ നീക്കവുമായി സച്ചിൻ പൈലറ്റ് വിഭാഗം. അടുത്തമാസം 14ന് ചേരുന്ന നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് സച്ചിനൊപ്പമുള്ള മുഴുവൻ എംഎൽഎമാരും വ്യക്തമാക്കി.
Samayam Malayalam സച്ചിൻ പൈലറ്റ്
സച്ചിൻ പൈലറ്റ്


Also Read: നഗ്നശരീരത്തിലെ ചിത്രംവര; രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയിൽ പുതിയ നീക്കവുമായി സംസ്ഥാന സർക്കാർ

ഞങ്ങൾ 18 എംഎൽഎമാർ നിലവിൽ ഹരിയാനയിലാണുള്ളത്. ഓഗസ്‌റ്റ് 14ന് നടക്കുന്ന നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കാനാണ് തീരുമാനം. എന്നാൽ ജയ്‌പൂരുലേക്ക് മടങ്ങുന്നത് സംബന്ധിച്ച് തീരുമാനമായില്ല" - എന്ന് ഒരു വിതമ കോൺഗ്രസ് എംഎൽഎ വ്യക്തമാക്കിയതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. നിയമസഭ സമ്മേളനത്തിൽ പങ്കെടുത്തില്ലെങ്കിൽ അയോഗ്യതയടക്കമുള്ള നടപടികൾ നേരിടേണ്ടി വരും. ഈ സാഹചര്യത്തിലാണ് സച്ചിൻ പൈലറ്റ് വിഭാഗം ജയ്‌പൂരിലേക്ക് മടങ്ങിയെത്താൻ നീക്കം നടത്തുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

വിമതര്‍ക്ക് സ്പീക്കര്‍ സിപി ജോഷി നല്‍കിയ അയോഗ്യത മുന്നറിയിപ്പ് നോട്ടീസ് നിലവില്‍ കോടതിയുടെ പരിഗണനയിലാണ്. ഈ സാഹചര്യവും കൂടി പരിഗണിച്ചാണ് കോൺഗ്രസ് വിമതർ പുതിയ നീക്കം ആരംഭിച്ചത്. ജയ്‌പൂരിലേക്ക് മടങ്ങാൻ സച്ചിൻ പൈലറ്റും എംഎൽഎമാരും ശ്രമങ്ങൾ തുടരുകയാണ്. തിരികെ എത്തുമ്പോൾ സുരക്ഷ നൽകണമെന്ന ആവശ്യം ഇവർ ഉയർത്തുന്നുണ്ട്. ഇക്കാര്യത്തിൽ ബന്ധപ്പെട്ടവരുമായി ചർച്ച തുടരുകയാണ്. എന്നാൽ എന്നാണ് ജയ്‌പൂരിലേക്ക് മടങ്ങുക എന്ന കാര്യത്തിൽ സച്ചിനടക്കമുള്ള നേതാക്കൾ തീരുമാനം വ്യക്തമാക്കിയിട്ടില്ല.

Also Read: തമിഴ്‌നാട്ടിൽ ലോക്ക് ഡൗൺ നീട്ടി; സംസ്ഥാനത്തെത്താനും പുറത്ത് കടക്കാനും പാസ് ആവശ്യം, നിയന്ത്രണങ്ങൾ ഇങ്ങനെ

രാജസ്ഥാനിൽ നിയമസഭ വിളിച്ച് ചേർക്കാൻ ആവശ്യപ്പെട്ട് മൂന്ന് തവണ മുഖ്യമന്ത്രി അശോക് ഗലോട്ട് ശുപാർശ നൽകിയിട്ടും ഗവർണർ കൽരാജ് മിശ്ര ആവശ്യം തള്ളിയിരുന്നു. തുടർന്ന് ഗവർണർ നിർദേശിച്ച 21 ദിവസത്തെ നോടീസ് വേണമെന്ന വ്യവസ്ഥ അംഗീകരിച്ച് ബുധനാഴ്‌ച വീണ്ടും ശുപാർശ നൽകി. ആദ്യം ശുപാര്‍ശചെയ്ത ദിവസം മുതല്‍ 21 ദിവസം കണക്കാക്കിയാണ് ഓഗസ്റ്റ് 14നു സഭ വിളിക്കാന്‍ മന്ത്രിസഭ ആവശ്യപ്പട്ടത് ഗവര്‍ണര്‍ അംഗീകരിക്കുകയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്