ആപ്പ്ജില്ല

പ്രധാനമന്ത്രിയ്ക്ക് ഭീഷണി; സുരക്ഷ കര്‍ശനമാക്കും

മോദിയുടെ പൊതുപരിപാടികളും റോഡ് ഷോകളും വെട്ടിക്കുറയ്ക്കും

Samayam Malayalam 26 Jun 2018, 11:32 am
ന്യൂഡൽഹി: പ്രധാനമന്ത്രിയ്ക്ക് കടുത്ത സുരക്ഷാഭീഷണിയുള്ളതായുള്ള കേന്ദ്ര ആഭ്യന്ത്രര മന്ത്രാലയത്തിന്‍റെ റിപ്പോര്‍ട്ടിന്‍റെ ഭാഗമായി സുരക്ഷാനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. രഹസ്യാന്വേഷണവിഭാഗങ്ങള്‍ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മോദിയുടെ പൊതുപരിപാടികളും റോഡ് ഷോകളും കുറയ്ക്കാനും നിര്‍ദേശമുണ്ട്.
Samayam Malayalam Modi_AP1


പൊതുപരിപാടികളിൽ മോദിയുടെ തൊട്ടടുത്തേയ്ക്ക് പ്രവേശനം നിയന്ത്രിക്കാനും നീക്കമുണ്ട്. മന്ത്രിമാരും ഉയര്‍ന്ന ഉദ്യോഗസ്ഥരും അടക്കമുള്ളവര്‍ക്കുപോലും കടുത്ത പരിശോധനയ്ക്കു ശേഷം മാത്രമേ പ്രധാനമന്ത്രിയുടെ സമീപത്തേയ്ക്ക് എത്താനാകൂ. പ്രധാനമന്ത്രിക്കുള്ള സുരക്ഷാ ഭീഷണിയെക്കുറിച്ചും സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും കേന്ദ്ര ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തെരഞ്ഞെടുപ്പുകളിലും പ്രധാനമന്ത്രിയുടെ പ്രചാരണ പരിപാടികളുടെ എണ്ണം കുറയ്ക്കാനും നിര്‍ദേശമുണ്ട്. സന്ദര്‍ശനം നടത്തുന്ന സ്ഥലങ്ങളിലെല്ലാം പോലീസിന്‍റെയും അര്‍ധസൈനികവിഭാഗങ്ങളുടെയും പ്രത്യേകവലയം തീര്‍ക്കും. ഇതിനായി പ്രധാനമന്ത്രിയുടെ കമാൻഡോകളുടെ എണ്ണത്തിലും വര്‍ധന വരുത്തും. പ്രധാനമന്ത്രി സന്ദര്‍ശിക്കുന്ന സ്ഥലങ്ങളിൽ 15 ദിവസം മുൻപേ പരിശോധനകള്‍ കര്‍ശനമാക്കും.

രാജീവ് ഗാന്ധി വധത്തിന്‍റെ മാതൃകയിൽ പ്രധാനമന്ത്രിയെ വധിക്കാൻ നീക്കം നടക്കുന്നതായി അടുത്തിടെ പൂനെ പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്