ആപ്പ്ജില്ല

എല്ലാ തടവുകാർക്കും നൽകുന്ന ഭക്ഷണമേ നൽകാൻ കഴിയൂ; ചിദംബരത്തോട് കോടതി

സെപ്തംബർ 16ന് 74 വയസ് തികയുന്ന പി ചിദംബരത്തിന് ഇക്കുറി ജന്മദിനത്തിൽ ജയിലിൽ കഴിയേണ്ടിവരും.

Samayam Malayalam 12 Sept 2019, 10:23 pm
ന്യൂഡൽഹി: ഐഎൻഎക്സ് മീഡിയാ കേസിൽ തീഹാർ ജയിലിൽ കഴിയുന്ന മുൻ കേന്ദ്ര മന്ത്രി പി ചിദംബരത്തിന് എല്ലാ തടവുകാർക്കും നൽകുന്ന ഭക്ഷണമേ നൽകാൻ കഴിയൂ എന്ന് ഡൽഹി കോടതി. ജാമ്യഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. വീട്ടിൽ പാകംചെയ്ത ഭക്ഷണം പി ചിദംബരത്തിന് നൽകാൻ അനുവദിക്കണമെന്ന് അദ്ദേഹത്തിനുവേണ്ടി ഹാജരായ കപിൽ സിബൽ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് കോടതിയുടെ മറുപടി.
Samayam Malayalam p chidambaram


ന്യൂനപക്ഷങ്ങള്‍ വേറെയുമുണ്ട്, മുസ്ലീങ്ങളുടെ പേരില്‍ മാത്രമാണ് ഭീതി: ആര്‍എസ്‍എസ്‍ നേതാവ്

ചിദംബരത്തിന് 74 വയസുണ്ടെന്ന് കപിൽ സിബൽ പറഞ്ഞു. ഐഎൻഎൽഡി നേതാവ് ഓംപ്രകാശ് ചൗട്ടാലയും പ്രായമായ തടവുകാരുടെ പട്ടികയിലാണെന്നും അതിനാൽ വേർതിരിവ് കാട്ടാനാകില്ലെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു.

ഏഴ് വർഷം വരെ തടവ് കിട്ടാവുന്ന കുറ്റം മാത്രമേ തന്റെ കക്ഷിക്കുമേലുള്ളൂവെന്ന് കപിൽ സിബൽ പറഞ്ഞു. ജാമ്യം തേടിയുള്ള ചിദംബരത്തിന്റെ അപേക്ഷയിൽ കോടതി സിബിഐയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. ഏഴ് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. സെപ്തംബർ 23ന് ഹർജിയിൽ വീണ്ടും വാദം കേൾക്കും.

കൈക്കൂലി ചോദിച്ച ഉദ്യോഗസ്ഥന്റെ കാറിൽ പോത്തിനെ കെട്ടിയിട്ട് കർഷകന്റെ പ്രതിഷേധം

അതേസമയം ചിദംബരത്തിന് തന്റെ 74-ാം ജന്മദിനത്തിൽ ജയിലിൽ കഴിയേണ്ടിവരും. സെപ്തംബർ 16 -നാണ് ചിദംബരത്തിന്റെ ജന്മദിനം. ഐഎൻഎക്സ് മീഡിയാ കേസിൽ സെപ്തംബർ 19 വരെ ചിദംബരം ജൂഡീഷ്യൽ കസ്റ്റഡിയിലാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്