ആപ്പ്ജില്ല

ഗൗരി ലങ്കേഷിനെ കൊന്നത് കൽബുര്‍ഗിയെ കൊന്ന തോക്ക് തന്നെ

ഗൗരിയെ കൊലപ്പടുത്തിയത് ഒടുവിൽ അറസ്റ്റിലായ പരശുറാം തന്നെയെന്ന് അന്വേഷണസംഘം

Samayam Malayalam 16 Jun 2018, 7:53 am
മുംബൈ: മാധ്യമപ്രവര്‍ത്തകയായ ഗൗരി ലങ്കേഷിനെ വെടിവെച്ചു കൊലപ്പെടുത്തിയത് അടുത്തിടെ അറസ്റ്റിലായ പരശുറാം വാഗ്മറെ എന്നയാളാണെന്ന് പ്രത്യേക അന്വേഷണസംഘം കണ്ടെത്തി. കൊലപാതകവുമായി ബന്ധപ്പെട്ട് ഏറ്റവും ഒടുവിലാണ് പരശുറാം അറസ്റ്റിലായത്. ഗോവിന്ദ് പൻസാരെ, എം എം കൽബുര്‍ഗി എന്നിവരെ കൊലപ്പെടുത്താൻ ഉപയോഗിച്ച അതേ തോക്ക് തന്നെയാണ് ഗൗരിയെയെും കൊലപ്പെടുത്താൻ ഉപയോഗിച്ചതെന്നും പ്രത്യേക അന്വേഷണസംഘം അറിയിച്ചു.
Samayam Malayalam parasuram


പരശുറാമാമാണ് ഗൗരിക്ക് നേരെ വെടിവെച്ചതെന്ന് ഫോറൻസിക് പരിശോധനാഫലത്തിൽ വ്യക്തമായിട്ടുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ തലവനായ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. എന്നാൽ കൊലപാതകങ്ങള്‍ക്ക് ഉപയോഗിച്ച തോക്ക് ഇതുവരെ കണ്ടെടുക്കാൻ സാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്